Image

വെടിക്കെട്ട്‌ അനുമതിക്ക്‌ കര്‍ശന നിര്‍ദേശവുമായി ഡിജിപി

Published on 31 March, 2018
വെടിക്കെട്ട്‌ അനുമതിക്ക്‌ കര്‍ശന നിര്‍ദേശവുമായി ഡിജിപി
തിരു: സംസ്ഥാനത്ത്‌ വെടിക്കെട്ടുകള്‍ നടത്തുന്നതിന്‌ അനുമതി ലഭിക്കുന്നതിന്‌ കര്‍ശന നിര്‍ദേശങ്ങളുമായി ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റയുടെ പുതിയ സര്‍ക്കുലര്‍.
വെടിക്കെട്ട്‌ അപകടങ്ങള്‍ ഉണ്ടായാല്‍ ആദ്യം മറുപടി പറയേണ്ടിവരിക പോലീസായിരിക്കും.

വെടിക്കെട്ട്‌ നടത്താന്‍ അനുമതിയില്ലാത്തവര്‍ക്ക്‌ സമ്മര്‍ദത്തിന്‌ വഴങ്ങി അവസരം നല്‍കരുതെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. വെടിക്കെട്ടപകടങ്ങളില്‍ ജില്ലാ ഭരണകൂടമാണോ പോലീസാണോ മറുപടി പറയേണ്ടതെന്ന ചോദ്യങ്ങള്‍ക്കിടെയാണ്‌ പോലീസാണ്‌ ആദ്യം ഉത്തരം നല്‍കേണ്ടതെന്ന്‌ ഡിജിപി വ്യക്തമാക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക