Image

'സ്ത്രീകള്‍ പൊതുരംഗത്ത് ഇറങ്ങിയാല്‍ നാശവും ബുദ്ധിമുട്ടും അക്രമവും': വിവാദ പരാമര്‍ശവുമായി കാന്തപുരം അബൂബക്കര്‍

Published on 31 March, 2018
'സ്ത്രീകള്‍ പൊതുരംഗത്ത് ഇറങ്ങിയാല്‍ നാശവും ബുദ്ധിമുട്ടും അക്രമവും': വിവാദ പരാമര്‍ശവുമായി കാന്തപുരം അബൂബക്കര്‍
സ്ത്രീകള്‍ക്കെതിരെ വിമര്‍ശനവുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. സ്ത്രീകളെ പുരുഷന്‍മാരെ പോലെ രംഗത്ത് ഇറങ്ങാന്‍ ഇസ്ലാം അനുവദിച്ചിട്ടില്ലെന്ന് കാന്തപുരം പറഞ്ഞു. സ്ത്രീകള്‍ പെതുരംഗത്ത് ഇറങ്ങിയാല്‍ നാശവും ബുദ്ധിമുട്ടും അക്രമവും ഉണ്ടാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുരുഷന്മാരെപ്പോലെ സ്ത്രീകളും രംഗത്തിറങ്ങാന്‍ ഇസ്ലാം അനുവദിച്ചിട്ടില്ല. അതിന് ധാരാളം കാരണങ്ങളുണ്ട്. അത് ഖണ്ഡിക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കുമൊക്കെ അറിയാം. നാശവും ബുദ്ധിമുട്ടും അക്രമവും ഉണ്ടാകും എന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ അറിയാവുന്നവരാണ് പറയുന്നത്. കോഴിക്കോട് കൊടിയത്തൂര്‍ അല്‍ബലാത്ത് സ്ഥാപനങ്ങളുടെ രജതജൂബിലി ആഘോഷങ്ങളുടെ വേദിയിലാണ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.

പുരുഷന്‍മാരെ പോലെ സ്ത്രീകള്‍ രംഗത്തിറങ്ങിയാല്‍ നാശവും ബുദ്ധിമുട്ടും അക്രമവും ഉണ്ടെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ ധാരാളം അറിയാവുന്നവരാണ്. അതുകൊണ്ട് തന്നെ സ്ത്രീകള്‍ക്ക് വലിയ സ്ഥാനം കൊടുത്തത് കൊണ്ടാണ് അവര്‍ക്ക് പര്‍ദ വേണമെന്നും ആവശ്യത്തിന് വേണ്ടി മാത്രമെ അവര്‍ പുറത്തിറങ്ങാവൂ എന്നും ഇസ്‌ലാം നിര്‍ദേശിച്ചിട്ടുള്ളത്. അതിനെ ഖണ്ഡിക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കും എല്ലാം അതിന്റെ കാര്യങ്ങള്‍ അറിയാം. കാന്തപുരം പറഞ്ഞു.

ഇതിന് മുന്‍പും സ്ത്രീകള്‍ പൊതു രംഗത്ത് ഇറങ്ങുന്നതിനെതിരെ കാന്തപുരം പരസ്യമായി രംഗത്തെത്തിയിരുന്നു. അന്ന് വലിയ രീതിയില്‍ മുസ്‌ലിം സ്ത്രീകളടക്കം കാന്തപുരത്തിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക