Image

കേരളത്തില്‍ ഡീസലിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില; എന്തു ചെയ്യണമെന്നറിയാതെ ജനം

Published on 01 April, 2018
കേരളത്തില്‍ ഡീസലിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില; എന്തു ചെയ്യണമെന്നറിയാതെ ജനം
കേരളത്തില്‍ ഒരു ലിറ്റര്‍ ഡീസലിന് വില 70 രൂപ കടന്നതോടെ എന്തു ചെയ്യണമെന്നറിയാതെ ജനങ്ങള്‍ വലയുന്നു. ഡീസല്‍ വില ഉയര്‍ന്നതോടെ അവശ്യവസ്തുക്കളുടെ സാധനങ്ങളിലും വില വര്‍ദ്ധിക്കുമെന്നുറപ്പാണ്. പെട്രോളുമായി ഇതോടെ കാര്യമായ വില വ്യത്യാസമില്ലാത്തതും പ്രശ്‌നമാവും. ഡീസല്‍ വില ഇങ്ങനെ കുത്തനെ ഉയര്‍ന്നിട്ടും പ്രതിഷേധം ഒന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തു നിന്ന് ഉണ്ടാവാത്തതതാണ് ഏറെ അത്ഭുതം. മാര്‍ച്ച് മാസത്തിലുടനീളം ദിനംപ്രതി 20 പൈസ, 25 പൈസ വച്ച് ഇന്ധനവില വര്‍ധിച്ചെന്ന് പമ്പ് ഉടമകള്‍ പറയുന്നു. തലസ്ഥാനമായ തിരുവനന്തപുരത്ത് ഡീസല്‍ വില 70 രൂപ കടന്നു. 70.08 ആണ് നഗരത്തിലെ ഇന്നത്തെ ഡീസല്‍ വില. ഇന്നലെ 69.89 ആയിരുന്ന ഡീസല്‍ വിലയാണ് 19 പൈസ കൂടി 70ലേക്കെത്തിയത്.

കോഴിക്കോട് ഡീസല്‍ വില 23 പൈസ കൂടി 69.23 ആയി. കൊച്ചിയില്‍ ലിറ്ററിന് 68.94 ആണ് ഇന്നത്തെ ഡീസല്‍ വില. 74.86 ആണ് കൊച്ചിയിലെ പെട്രോള്‍ വില. ഡീസല്‍ വില ക്രമാതീതമായി വര്‍ധിച്ചതോടെ പെട്രോള്‍ഡീസല്‍ വിലയിലെ അന്തരം 7 രൂപയില്‍ താഴെയായി കുറഞ്ഞിട്ടുണ്ട്.

പെട്രോളിന് തലസ്ഥാനത്ത് 18 പൈസ കൂടി ഇന്ന് 77.67 ആയിട്ടുണ്ട്. കോഴിക്കോട് 24 പൈസ കൂടി 76.33 ആയി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക