Image

ഈസ്റ്ററിനു തലേന്ന് ചാരുമൂട് ദേവാലയത്തിനു നേരെ ആക്രമണം, വ്യാപക പ്രതിഷേധം, കാസര്‍കോഡും പള്ളി ആക്രമിച്ചു

Published on 01 April, 2018
ഈസ്റ്ററിനു തലേന്ന് ചാരുമൂട് ദേവാലയത്തിനു നേരെ ആക്രമണം, വ്യാപക പ്രതിഷേധം, കാസര്‍കോഡും പള്ളി ആക്രമിച്ചു
ആലപ്പുഴ ജില്ലയില്‍ ദേവാലയത്തിനു നേരെ ആക്രമണം. കേരളമെങ്ങു വ്യാപക പ്രതിഷേധം. ലോകമെങ്ങും ഉയിര്‍പ്പു തിരുനാള്‍ ആഘോഷിക്കുന്ന വേളയിലാണ് ചാരുംമൂട് കരിമുളക്കല്‍ സെന്റ്. ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിനു നേരെ ആക്രമണമുണ്ടായത്. ഈസ്റ്റര്‍ പാതിരാത്രി കുര്‍ബാനക്ക് എത്തിയ വിശ്വാസികള്‍ക്ക് നേരെ ആക്രമണവും നടന്നു. ഇടവക വികരിക്കു നേരെയും ഭക്തജനങ്ങളുടെയും നേരെ ആക്രമണവും പള്ളി ഓഫീസ് അടിച്ചു തകര്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കാസര്‍കോടും ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആര്‍എസ്എസ് ആക്രമണമുണ്ടായിരുന്നു. സംഭവത്തില്‍ വീട്ടമ്മയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക് പറ്റിയിരുന്നു. 

സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. അക്രമവും ആയി ബന്ധപ്പെട്ടു ഒരാളെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ആക്രമണത്തില്‍ പ്രതിഷേധിച്ച് വിശ്വാസികളുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം നടന്നു. രമേശ് ചെന്നിത്തല, ആര്‍.രാജേഷ് എംഎല്‍എ , ചെങ്ങന്നൂര്‍ ഡിവൈഎസ്പി ബിനു എന്നിവര്‍ അക്രമം നടന്ന സ്ഥലം സന്ദര്‍ശിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

കാഞ്ഞങ്ങാട് മാവുങ്കല്‍ മേലക്കടുത്ത് ക്രിസ്ത്യന്‍ ആരാധാനാലയവും സിപിഐ എം പ്രവര്‍ത്തകരുടെ വീടുകളുംമാണ് സംഘപരിവാര്‍ സംഘം കല്ലെറിഞ്ഞു തകര്‍ത്തത്. ശനിയാഴ്ച രാത്രിയാണ് എട്ടരയോടെയാണ് സംഭവം. ഈസ്റ്റര്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മേലടുക്കം ക്രിസ്ത്യന്‍ കോളനിയില്‍ എല്ലാം കുടുംബാഗങ്ങളും എത്തിയിരുന്നു. ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മാവുങ്കല്‍, കല്യാണ്‍ റോഡ്, എന്നിവിടങ്ങളില്‍ നിന്ന് സംഘടിച്ചെത്തിയ ബിജെപി സംഘം കോളനിയില്‍ അതിക്രമം നടത്തി ലൂര്‍ദ്മാതാ പള്ളിക്ക് നേരെ കല്ലെറിയുകയിരുന്നു.

സമീപവാസികള്‍ വഹളം വെച്ചപ്പോള്‍ വീടുകള്‍ക്ക് നേരയായി അക്രമം. സിപിഐ എം പ്രവര്‍ത്തരകരായ ശശി (45), തങ്കം(48), നന്ദു(20) എന്നിവര്‍ക്ക് പരിക്കേറ്റു. നന്ദുവിന്റെ പരിക്ക് ഗുരുതരമായതിനാല്‍ പരിയാരത്തേക്ക് മാറ്റി. ബ്രാഞ്ച് സെക്രട്ടറി ജംയിസിന്റെ വീട് കല്ലെറിഞ്ഞു തകര്‍ത്തു. സിഐടിയു നേതാവ് നെല്ലിക്കാട്ട് കുഞ്ഞമ്പുവിന്റെ സ്മാരകസ്തുപം തകര്‍ത്തു. പതാക നശിപ്പിച്ചു.
ഈസ്റ്ററിനു തലേന്ന് ചാരുമൂട് ദേവാലയത്തിനു നേരെ ആക്രമണം, വ്യാപക പ്രതിഷേധം, കാസര്‍കോഡും പള്ളി ആക്രമിച്ചു
Join WhatsApp News
josecheripuram 2018-04-01 20:48:06
This is how religious intolerance works,people who benefits by talking against another religion hates his own religion.Why we have to listen to someone,God has given commence use it.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക