Image

ഭൂമിയിടപാടില്‍ വിട്ടുവീഴ്ചയെന്നു സൂചന, ഭൂമി ഇടപാട് രമ്യമായി പരിഹരിക്കുമെന്നും കര്‍ദ്ദിനാള്‍

Published on 01 April, 2018
ഭൂമിയിടപാടില്‍ വിട്ടുവീഴ്ചയെന്നു സൂചന, ഭൂമി ഇടപാട് രമ്യമായി പരിഹരിക്കുമെന്നും കര്‍ദ്ദിനാള്‍
വിവാദ ഭൂമി ഇടപാടും വിവാദ പ്രസ്താവനുയുമായി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്ന ആലഞ്ചേരിയുടെ ഈസ്റ്റര്‍ സന്ദേശത്തില്‍ വിട്ടുവീഴ്ചയുടെ സ്വരം. സീറോ മലബാര്‍ സഭയിലെ വിവാദഭൂമി ഇടപാട് രമ്യമായി പരിഹരിക്കുമെന്നാണ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി വ്യക്തമാക്കിയിരിക്കുന്നത്. വിവാദ ഭൂമി ഇടപാട് വിഷയത്തില്‍ തന്നോടൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയെന്നും വരും ദിനങ്ങള്‍ സമാധാനത്തിന്റേതാകുമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ഈസ്റ്ററിനോടനുബന്ധിച്ച് പറവൂര്‍ മാര്‍ത്തോമ പള്ളിയില്‍ നടന്ന ചടങ്ങിലാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ദൈവത്തിന്റെ നിയമങ്ങള്‍ക്കാണ് പ്രാമുഖ്യം കൊടുക്കേണ്ടതെന്ന് കഴിഞ്ഞ ദിവസം കര്‍ദ്ദിനാള്‍ പറഞ്ഞിരുന്നു. രാജ്യത്തിന്റെ നീതി കൊണ്ട് ദൈവത്തിന്റെ നീതിയെ അളക്കുന്നത് തെറ്റാണ്. നീതിമാനാണ് കുരിശില്‍ കിടക്കുന്നതത്. എങ്ങനെയെങ്കിലും അവനെ ഇല്ലാതാക്കി തനിക്ക് വലിയവനാകണം എന്ന ചിന്ത ചിലരിലുണ്ട്. അത്തരക്കാരെ ജനം ഹൃദയത്തിലേറ്റില്ലെന്നും ദുഃഖ വെള്ളിയോടനുബന്ധിച്ച് നടന്ന പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കിടയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക