Image

ജീവനാംശം: സ്‌ത്രീയുടെ സത്യവാങ്‌മൂലം തെളിവായി പരിഗണിക്കാമെന്ന്‌ ബോംബെ ഹൈക്കോടതി

Published on 01 April, 2018
ജീവനാംശം: സ്‌ത്രീയുടെ സത്യവാങ്‌മൂലം തെളിവായി പരിഗണിക്കാമെന്ന്‌ ബോംബെ ഹൈക്കോടതി

 
മുംബൈ: ബന്ധം വേര്‍പെടുത്തിയ ഭര്‍ത്താവില്‍നിന്നു ഗാര്‍ഹിക പീഡന നിയമപ്രകാരം ജീവനാംശം തേടുന്ന സ്‌ത്രീകള്‍ക്ക്‌ ആശ്വാസമായി കോടതി വിധി. ഇത്തരം ഹര്‍ജികളില്‍ സ്‌ത്രീകള്‍ നല്‍കുന്ന സത്യവാങ്‌മൂലം തന്നെ തെളിവായി സ്വീകരിക്കാമെന്നു ബോംബെ ഹൈക്കോടതി വ്യക്‌തമാക്കി.
സ്‌ത്രീകള്‍ കോടതിയില്‍ വന്നു മൊഴി നല്‍കേണ്ടതില്ല. എന്നാല്‍, എതിര്‍കക്ഷിയായ ഭര്‍ത്താവിന്‌ അവരെ ക്രോസ്‌ വിസ്‌താരം നടത്താന്‍ കോടതിക്ക്‌ അനുമതി നല്‍കാം.


ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ടു കോടതിക്കു മുമ്‌ബിലെത്തിയ ഒരു ഹര്‍ജിയിലാണ്‌ ഉത്തരവ്‌. ഭര്‍ത്താവിനെതിരേ ഭാര്യ നല്‍കിയ സത്യവാങ്‌മൂലം പുനെയിലെ മജിസ്‌ട്രേറ്റ്‌ കോടതി തെളിവായി സ്വീകരിച്ചിരുന്നു. എന്നാല്‍, സ്‌ത്രീ കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കണമെന്നാവശ്യപ്പെട്ട്‌ ഭര്‍ത്താവിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, സ്‌ത്രീയ്‌ക്ക്‌ അനുകൂലമായി കോടതി നിലപാടെടുത്തത്‌.
ഹര്‍ജികള്‍ വേഗം തീര്‍പ്പാക്കാന്‍ തങ്ങളുടേതായ നടപടികക്രമങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ കോടതികള്‍ക്ക്‌ ഡൊമസ്‌റ്റിക്‌ വയലന്‍സ്‌ ആക്‌ട്‌ അനുമതി നല്‍കുന്നുണ്ടെന്ന്‌ വിധി പ്രസ്‌താവിച്ചുകൊണ്ട്‌ ജസ്‌റ്റിസ്‌ അനുജ പ്രഭു ദേശായ്‌ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക