Image

ക്രൈസ്‌തവ ദേവാലയങ്ങള്‍ക്ക്‌ നേരെയുണ്ടായ അക്രമം: ഛിദ്രശക്തികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന്‌ മുഖ്യമന്ത്രി

Published on 01 April, 2018
 ക്രൈസ്‌തവ ദേവാലയങ്ങള്‍ക്ക്‌ നേരെയുണ്ടായ   അക്രമം: ഛിദ്രശക്തികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന്‌ മുഖ്യമന്ത്രി

കൊച്ചി: കേരളത്തില്‍ നിലനില്‍ക്കുന്ന സാമുദായിക സൗഹാര്‍ദ്ദം തകര്‍ത്ത്‌ മുതലെടുപ്പ്‌ നടത്താന്‍ ശ്രമിക്കുന്ന ഛിദ്രശക്തികള്‍ക്കെതിരായി സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. മാവേലിക്കരയിലും, കാഞ്ഞിരങ്ങാടും ക്രൈസ്‌തവ ദേവാലയങ്ങള്‍ക്ക്‌ നേരെയുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മതസ്‌പര്‍ധയും സാമുദായിക സംഘര്‍ഷവും സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ സര്‍ക്കാര്‍ കര്‍ശനമായി നേരിടുമെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്ക്‌ കുറിപ്പില്‍ വ്യക്തമാക്കി.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

മാവേലിക്കര നൂറനാട്‌ കരിമുളയ്‌ക്കല്‍ സെന്റ്‌ ഗ്രിഗോറിയസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി വക കെട്ടിടം നശിപ്പിച്ചതും കുര്‍ബാനയ്‌ക്കെത്തിയ വികാരിയെ തടഞ്ഞു വച്ചതും കാസര്‍കോട്‌ കാഞ്ഞിരങ്ങാട്‌ പള്ളി ആക്രമിച്ചതും അത്യന്തം അപലപനീയമായ ഹീന കൃത്യങ്ങളാണ്‌. കേരളത്തില്‍ നിലനില്‍ക്കുന്ന സാമുദായിക സൗഹാര്‍ദ്ദം തകര്‍ത്ത്‌ മുതലെടുപ്പ്‌ നടത്താന്‍ ശ്രമിക്കുന്ന ഇത്തരം ഛിദ്രശക്തികള്‍ക്കെതിരായി സമൂഹം ജാഗ്രത പുലര്‍ത്തണം.

മതസ്‌പര്‍ധയും സാമുദായിക സംഘര്‍ഷവും സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ സര്‍ക്കാര്‍ കര്‍ശനമായി നേരിടും. മേല്‍പ്പറഞ്ഞ രണ്ട്‌ സംഭവങ്ങളിലും പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. നൂറനാട്‌ സംഭവവുമായി ബന്ധപ്പെട്ട്‌ മൂന്ന്‌ പേരെയും കാസര്‍ഗോട്‌ ഒരാളെയും അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക