Image

സച്ചിന്‍ രാജ്യസഭയില്‍ നിന്ന്‌ കൈപ്പറ്റിയ മുഴുവന്‍ ശമ്പളവും ചെലവഴിച്ചത്‌ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌!

Published on 01 April, 2018
സച്ചിന്‍ രാജ്യസഭയില്‍ നിന്ന്‌ കൈപ്പറ്റിയ  മുഴുവന്‍ ശമ്പളവും ചെലവഴിച്ചത്‌ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌!
 രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ക്രിക്കറ്റ്‌ ദൈവം സച്ചിന്‍ പാര്‍ലമെന്‍റില്‍ എത്തിയത്‌ 29 സെഷനുകളില്‍ മാത്രം. പക്ഷെ എംപി കാലയളവിലെ മുഴവന്‍ ശമ്പളവും ഒരു മടിയും കൂടാതെ കൈപ്പറ്റി. ജനങ്ങളെ സേവിക്കാന്‍ താത്‌പര്യമില്ലെങ്കിലും ശമ്പളം വാങ്ങാന്‍ ഒരു മടിയും കാട്ടിയില്ലല്ലോ ഇങ്ങനെയൊക്കെയായയിരുന്നുസച്ചിനെതിരെ ഉയര്‍ന്ന വിമര്‍ശനം. എന്നാല്‍ എംപിയായുള്ള സമയത്തെ മുഴുവന്‍ ശമ്പളവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നല്‍കിയാണ്‌ സച്ചിന്‍ വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുന്നത്‌.

എംപികാലത്തെ ആനുകൂല്യങ്ങളും ശമ്പളവും എല്ലാം ചേര്‍ത്ത്‌ 90 ലക്ഷം രൂപയാണ്‌ ദുരിതാശ്വാസ ഫണ്ടിലേക്ക്‌ സച്ചിന്‍ സംഭാവനയായി നല്‍കിയത്‌. കൂടാതെ എംപിമാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന്‌ 7.4 കോടി രൂപ രാജ്യത്തെ 185 പദ്ധതികള്‍ക്കായി  ചെലവിട്ടിരുന്നെന്ന്‌ സച്ചിന്‍റെ ഓഫീസ്‌ വ്യക്താക്കി. രാജ്യത്തെ സ്‌കൂളുകളിലെ അടിസ്ഥാന വികസനത്തിനാണ്‌ ഇത്രയും തുക ചെലവിട്ടിരിക്കുന്നത്‌. ആന്ധ്രയിലേയും മഹാരാഷ്ട്രയിലേയും രണ്ട്‌ ഗ്രാമങ്ങങ്ങളും സച്ചിന്‍ ദത്തെടുത്തിരുന്നു. പ്രധാനമന്ത്രി ആദര്‍ശ്‌ ഗ്രാം യോജ്‌ന പദ്ധതിയുടെ കീഴിലാണ്‌ രണ്ട്‌ ഗ്രാമങ്ങള്‍ ദത്തെടുത്തത്‌. സച്ചിന്‍റെ പ്രവൃത്തിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ്‌ നന്ദി രേഖപ്പെടുത്തി. യുപിഎ സര്‍ക്കാരിന്‍റെ കാലത്താണ്‌ സച്ചിനും, നടി രേഖയും നോമിനേറ്റ്‌ ചെയ്‌ത്‌ രാജ്യസഭയില്‍ എത്തുന്നത്‌. എന്നാല്‍ പാര്‍ലമെന്‍റ്‌ സെഷനില്‍ പങ്കെടുക്കാത്ത ഇരുവര്‍ക്കുമെതിരെ കടുത്ത വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക