Image

ദുബൈ കെ.എം.സി.സി.പാഠപുസ്തകകൈമാറ്റമേള പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി

Published on 02 April, 2018
 ദുബൈ കെ.എം.സി.സി.പാഠപുസ്തകകൈമാറ്റമേള പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി
ദുബൈ: വര്‍ദ്ധിച്ചുവരുന്ന അധ്യയന ചെലവുകള്‍ക്ക് ആശ്വാസം പകരുവാനും പ്രവാസി കുടുംബങ്ങളുടെ സാമ്പത്തിക പ്രയാസം ലഘൂകരിക്കുവാനുമായി പുതിയ അധ്യയന വര്‍ഷത്തില്‍ ദുബൈ കെ.എം.സി.സി. സൗജന്യ ടെക്സ്റ്റ് ബുക്ക്എക്‌സ്‌ചെയ്ഞ്ച്‌മേള സംഘടിപ്പിച്ചു. നാലുവര്‍ഷമായി കെ.എം.സി.സി. വനിതാവിംഗിന്റെ സഹകരണത്തോടെ നടത്തിവരുന്ന മേളയില്‍ അഞ്ഞൂറോളം കുടുംബങ്ങള്‍ എത്തിച്ചേര്‍ന്നുവിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ പുസ്തകങ്ങളും ഗൈഡുകളും കരസ്ഥമാക്കി. 

സയ്യിദ്‌സാദിഖലിശിഹാബ് തങ്ങള്‍ മേളഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി.പ്രസിഡന്റ് പി.കെ.അന്‍വര്‍ നഹ അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എ. വളണ്ടിയര്‍സീനിയര്‍ എക്‌സിക്യുട്ടീവ് അഹമദ് അല്‍ സാബി, ഇസ്മായില്‍ അല്‍ ഹമ്മാദി (ഷാര്‍ജ പോലീസ്), കുട്ടികള്‍ക്ക് പുസ്തകംവിതരണം ചെയ്ത്‌മേളക്ക് തുടക്കം കുറിച്ചു. ദുബൈ കെ.എം.സി.സി. ജനറല്‍സെക്രട്ടറി ഇബ്രാഹിംമുറിച്ചാണ്ടി സ്വാഗതം പറഞ്ഞു. 

വിദ്യാര്‍ഥികളില്‍ പരസ്പര സഹകരണവും പ്രകൃതിസംരക്ഷണബോധവും വളര്‍ത്തിയെടുക്കുന്നതിനും പാഠപുസ്തകകൈമാറ്റമേള പ്രചോദനമേകി. തങ്ങള്‍ അധ്യയനം പൂര്‍ത്തിയാക്കിയ പുസ്തകങ്ങളും ഗൈഡുകളും ആവശ്യക്കാര്‍ക്ക ്‌കൈമാറുകവഴി പുസ്തകങ്ങള്‍ അലസമായി ഉപേക്ഷിക്കുന്നതില്‍ നിന്ന് മോചനം നേടി. ഒന്ന് മുതല്‍ പന്ത്രണ്ട് വരെ ക്ലാസ്സുകളിലേക്കുള്ള സി.ബി.എസ്.ഇ., കേരളബോര്‍ഡ്, ഐ.ബി. കരിക്കുലം സിലബസ്സ്‌ടെക്സ്റ്റ് ബുക്കുകളാണ് മേളയിലുണ്ടായിരുന്നത്. 

ഉയര്‍ന്ന ക്ലാസ്സുകളിലേക്കാവശ്യമായ ടെക്സ്റ്റ് ബുക്കുകളും ഗൈഡുകളും സ്വന്തമാക്കാന്‍ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് അവസരമേകിയ മേളക്ക് ദുബൈ കെ.എം.സി.സി. ഭാരവാഹികളായ ഒ.കെ. ഇബ്രാഹിം, മുസ്തഫ തിരൂര്‍, മുഹമ്മദ് പട്ടാമ്പി, എം.എ. മുഹമ്മദ് കുഞ്ഞി, ഹസൈനാര്‍തോട്ടുംഭാഗം, എന്‍.കെ. ഇബ്രാഹിം, അഡ്വ: സാജിദ്അബൂബക്കര്‍, ഇസ്മായില്‍ഏറാമല, അബ്ദുല്‍ഖാദര്‍അരിപ്പാമ്പ്ര, അഷ്റഫ് കൊടുങ്ങല്ലൂര്‍, ആര്‍. അബ്ദുല്‍ശുക്കൂര്‍ കെ.എം.സി.സി. വനിതാവിംഗ് പ്രസിഡന്റ് സഫിയ മൊയ്ദീന്‍, ജനറല്‍കണ്‍വീനര്‍ റീന സലീം, ട്രഷറര്‍ നജ്മസാജിദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ദുബൈ കെ.എം.സി.സി. അല്‍ ബറാഹ ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകരും അധ്യാപകരും വിവിധ സംഘടനാ പ്രതിനിധികളുംഎത്തിച്ചേര്‍ന്നു. ഡയസ് ഇടിക്കുള, മുഹമ്മദ് സാജിദ്, രാജന്‍ കൊളാവിപ്പാലംതുടങ്ങിയവര്‍സന്നിഹിതരായി.

സെക്രട്ടറി
ദുബൈ കെ.എം.സി.സി.


 ദുബൈ കെ.എം.സി.സി.പാഠപുസ്തകകൈമാറ്റമേള പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി ദുബൈ കെ.എം.സി.സി.പാഠപുസ്തകകൈമാറ്റമേള പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക