Image

സുഡാനി ഫ്രം നൈജീരിയ, പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് തീര്‍പ്പാക്കട്ടെ എന്ന് ആശംസിച്ചു മന്ത്രി തോമസ് ഐസക്ക്

Published on 02 April, 2018
സുഡാനി ഫ്രം നൈജീരിയ, പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് തീര്‍പ്പാക്കട്ടെ എന്ന് ആശംസിച്ചു മന്ത്രി തോമസ് ഐസക്ക്
മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുന്ന സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ നൈജീരിയന്‍ നടന്‍ രംഗത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു. തനിക്ക് അര്‍ഹമായ പ്രതിഫലം തന്നില്ലന്നും നിര്‍മാതാക്കള്‍ വംശീയ വിവേചനം കാണിച്ചെന്നുമായിരുന്നു ആരോപണം.
എന്നാല്‍ വേതനത്തെക്കുറിച്ച് സാമുവലിനെ നേരത്തെ ബോധിപ്പിപ്പിച്ചിരുന്നുവന്നും കരാര്‍ തുക സാമുവലിന് കൈമാറിയെന്നും വിശിദീകരണവുമായി നിര്‍മാതാക്കളും രംഗത്ത് വന്നു. തുടര്‍ന്ന് തനിക്ക് എല്ലാ ചിലവുമുള്‍പ്പടെ വെറും ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ മാത്രമാണ് പ്രതിഫലമായി ലഭിച്ചതെന്ന് സാമുവല്‍ വെളിപ്പെടുത്തുകയും തന്നെ സഹായിക്കണമെന്ന് കേരള ജനതയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
സിനിമയെ പ്രശംസിച്ചും പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് തീര്‍പ്പാക്കട്ടെ എന്ന് ആശംസിച്ചും ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
തനിക്ക് തന്ന പിന്തുണയ്ക്ക് മന്ത്രിയ്ക്ക് നന്ദി അറിയിച്ചു കൊണ്ടും തനിക്കിത് വരെ നിര്‍മാതാക്കളുടെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ലാത്തതിനാല്‍ തന്റെ ജോലിക്ക് ന്യായമായ പ്രതിഫലം ലഭിക്കാന്‍ നിര്‍മാതാക്കളെ ബന്ധപ്പെടാന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചു കൊണ്ടും സാമുവല്‍ തന്റെ പേജിലൂടെ മന്ത്രിയുടെ കുറിപ്പ് പങ്കുവച്ചിട്ടുമുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക