Image

ലയണ്‍സ് ക്ലബ് നേപ്പാളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു

ജെയിംസ് വര്‍ഗീസ്‌ Published on 02 April, 2018
ലയണ്‍സ് ക്ലബ് നേപ്പാളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു
കാലിഫോര്‍ണിയ: കാലിഫോര്‍ണിയ ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട്  ഫോര്‍ സിത്രി(4സി3) യും കൈലാഷ് മെഡിക്കല്‍ ഫൗണ്ടേഷനും സംയുക്തമായി നേപ്പാളിലെ ഉള്‍ഗ്രാമങ്ങളില്‍ രണ്ടാഴ്ച നീണ്ട മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു.

ഏപ്രില്‍ 9 മുതല്‍ 18 വരെ നേപ്പാളിലെ ഗ്രാമങ്ങളില്‍ വൈദ്യസഹായം ലഭ്യമാകാതെ കഴിയുന്ന നൂറുകണക്കിനാളുകള്‍ക്ക് വൈദ്യസഹായവുമായി അമേരിക്കയിലെ ഒരു ഡസനിലേറെ പ്രമുഖറായ ഡോക്ടര്‍മാരും, ഡെന്റിസ്റ്റുമാരും ലയണ്‍സ് ക്ലബ്ബ് റീജിയണ്‍ ചെയര്‍ ജെയിംസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ നേപ്പാളിലെ സപ്പത്താരിയിലും, ഇത്തഹാരിയുലുമെത്തുന്നു.

നേപ്പാളിലെ ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ അമേരിക്കയില്‍ നിന്നെത്തുന്ന സംഘത്തെ സ്വീകരിക്കാനും അര്‍ഹരായ പരമാവധി ജനങ്ങളിലേക്ക് വൈദ്യ ചികിത്സയും മരുന്നുകളും സൗജന്യമായി എത്തിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

സിലിക്കോണ്‍ വാലി ഇന്ത്യന്‍ ലയണ്‍സ് ക്ലബ്ബ് നേപ്പാള്‍ മെഡിക്കല്‍ മിഷന്റെ വിജയത്തിനും കൂടുതല്‍ പേര്‍ക്ക് വൈദ്യസഹായവും മരുന്നുകളും സൗജന്യമായി നല്‍കുന്നതിനായി സാമ്പത്തീക സഹായം നല്‍കി.

സിലിക്കോണ്‍ വാലി ഇന്ത്യന്‍ റയണ്‍സ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് നേപ്പാള്‍ മെഡിക്കല്‍ മിഷന്‍ ടീം ലീഡറും ലയണ്‍സ് ക്ലബ്ബ് റീജിയണ്‍ ചെയറുമായി ജെയിംസ് വര്‍ഗീസിന് ചെക്ക് കൈമാറി.
മെഡിക്കല്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തീക സഹായം നല്‍കിയ സിലിക്കോണ്‍ വാലി ക്ലബ് ഭാരവാഹികളെ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ രാജന്‍ താപ് അനുമോദിച്ചു.

ലയണ്‍സ് ക്ലബ് നേപ്പാളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു
കൈലാഷ് മെഡിക്കല്‍ ഫൗണ്ടേഷന്‍-ലയണ്‍സ് ക്ലബ്ബ്
ലയണ്‍സ് ക്ലബ് നേപ്പാളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു
നേപ്പാള്‍ മെഡിക്കല്‍ മിഷന്‍ ലീഡര്‍ റീജിയണ്‍ ചെയര്‍ ജെയിംസ് വര്‍ഗീസ്
ലയണ്‍സ് ക്ലബ് നേപ്പാളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു
സിലിക്കോണ്‍വാലി ഇന്ത്യന്‍ ക്ലബ്ബ് നേപ്പാള്‍ മെഡിക്കല്‍ മിഷനുള്ള സാമ്പത്തീക സഹായം നല്‍കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക