Image

സ്‌റ്റെയിം: ക്രിക്കറ്റ് ടൂര്‍ണമെന്റ് കാത്തലിക് ടീം വിജയിച്ചു

Published on 20 March, 2012
സ്‌റ്റെയിം: ക്രിക്കറ്റ് ടൂര്‍ണമെന്റ് കാത്തലിക് ടീം വിജയിച്ചു
മെല്‍ബണ്‍: സെന്റ് തോമസ് എക്യുമെനിക്കല്‍ ഫെലോഷിപ്പ് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മെല്‍ബണ്‍ കാത്തലിക് ടീം വിജയികളായി. യാക്കോബായ, മാര്‍ത്തോമ്മ, ഓര്‍ത്തഡോക്‌സ്, കാത്തലിക് എന്നീ നാലു ടീമുകള്‍ക്ക് ഓരോ ടീമിനും മൂന്നു കളികള്‍ വീതമായിരുന്നു ഉണ്ടായിരുന്നത്. 

15 ഓവറിലെ കളികളില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ലഭിച്ച ടീമാണ് വിജയികളായത്. വളരെ വാശിയേറിയ മല്‍സരത്തില്‍ എല്ലാ കളികളിലും കാത്തലിക് ടീമിന് വിജയിക്കാനായി. എല്ലാ വര്‍ഷവും നാലു സഭകള്‍ തമ്മിലുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റ് മെല്‍ബണില്‍ നടന്നുവരുന്നു. 

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്‌

സ്‌റ്റെയിം: ക്രിക്കറ്റ് ടൂര്‍ണമെന്റ് കാത്തലിക് ടീം വിജയിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക