Image

ജര്‍മ്മനിയില്‍ അനാവശ്യ വീടുകളുടെ എണ്ണം പെരുകുന്നു

ജോര്‍ജ് ജോണ്‍ Published on 02 April, 2018
  ജര്‍മ്മനിയില്‍ അനാവശ്യ വീടുകളുടെ എണ്ണം പെരുകുന്നു
ബെര്‍ലിന്‍: ആളുകള്‍ക്ക് ആവശ്യമില്ലാത്തിടത്തും താമസിക്കാന്‍ ഇഷ്ടപ്പെടാത്ത സ്ഥലങ്ങളിലും ആവശ്യത്തിലേറെ വലുപ്പത്തില്‍ നിര്‍മ്മിക്കപ്പെടുന്ന വീടുകള്‍ ജര്‍മ്മനിയില്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. കൊളോണ്‍ ഇന്സ്റ്റിറ്റിയൂട്ട് ഫോര്‍ ഇക്കണോമിക് റിസര്‍ച്ച്  നടത്തിയ പഠനത്തിലാണ് ഇവ കണ്ടെത്തിയത്.

ഇത്തരത്തില്‍ അനാവശ്യമായി ഇരുപതു ശതമാനത്തോളം കൂടുതല്‍ വീടുകളാണ് 2011 നും 2015 നും ഇടയില്‍ ജര്‍മനിയിലെ ഗ്രാമ പ്രദേശങ്ങളില്‍ പണിതുയര്‍ത്തിയിരിക്കുന്നത്. ലോവര്‍ സാക്ണിയില്‍ മാത്രം ആവശ്യമുള്ളതിനെക്കാള്‍ 1060 വീടുകള്‍ അധികം നിര്‍മ്മിക്കപ്പെട്ടു.

ബാങ്കുകളില്‍ പലിശ നിരക്ക് കുറഞ്ഞ് നില്‍ക്കുന്നതിനാല്‍ സ്ഥലം വാങ്ങുന്നതും വീടു വയ്ക്കുന്നതും മുന്‍ കാലങ്ങളിലേതിനെ അപേക്ഷിച്ച് എളുപ്പമായതിനാലാണ് പലരും ഇങ്ങനെ ചെയ്യുന്നതെന്നാണ് വിലയിരുത്തല്‍.

  ജര്‍മ്മനിയില്‍ അനാവശ്യ വീടുകളുടെ എണ്ണം പെരുകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക