Image

ജര്‍മനിയില്‍ മാറ്റങ്ങളുടെ ഏപ്രില്‍

Published on 02 April, 2018
ജര്‍മനിയില്‍ മാറ്റങ്ങളുടെ ഏപ്രില്‍

ബര്‍ലിന്‍: ജര്‍മനിയില്‍ നിരവധി മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്ന മാസമാണ് ഏപ്രില്‍. മിനിമം വേതനത്തില്‍ വരുന്ന വര്‍ധനയാണ് ഇതില്‍ പ്രധാനമായ ഒരിനം. പശ്ചിമ ജര്‍മനിയില്‍ മണിക്കൂറിന് 9.47 യൂറോയായി ഉയരും, 2.8 ശതമാനമാണ് വര്‍ധന. പൂര്‍വ ജര്‍മനിയില്‍ നാലു ശതമാനം വര്‍ധിച്ച് 9.27 യൂറോയുമാകും.

വിവിധ പ്രിസ്‌ക്രൈബ്ഡ് മരുന്നുകള്‍ക്ക് വില കൂടുന്നതാണ് മറ്റൊരു മാറ്റം. പത്തു യൂറോ വരെ വര്‍ധന പ്രതീക്ഷിക്കാം. ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ വേദനസംഹാരികളായി ഉപയോഗിക്കുന്ന ഫെന്റാനില്‍, മോര്‍ഫിന്‍, ഓക്‌സിടോസിന്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു. 

ജര്‍മന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ മൂലധനത്തിന് അപേക്ഷിക്കാന്‍ സൗകര്യം ലഭിക്കുന്നത് ഈ മാസം മുതലാണ്. യൂറോപ്യന്‍ റിക്കവറി പ്രോഗ്രാമില്‍നിന്നാണ് ഇതു ലഭിക്കുന്നത്. കാറുകളില്‍ എമര്‍ജന്‍സി കോള്‍ സംവിധാനം നിര്‍ബന്ധമാകുന്നതും ഈ മാസമാണ്. 

ചിപ്‌സ് പോലെ എണ്ണയില്‍ വറുത്ത സാധനങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നിര്‍ദേശങ്ങളും നടപ്പാകും. അക്രിലാമൈഡ് എന്ന അപകടകാരിയായ രാസവസ്തുവിന്റെ സാന്നിധ്യം പരിമിതപ്പെടുത്തണം.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക