Image

ഇല്ലിനോയ്ഡില്‍ അവയവ ദാന ബോധവല്‍ക്കരണ കിക്കോഫ് നടന്നു

പി പി ചെറിയാന്‍ Published on 03 April, 2018
ഇല്ലിനോയ്ഡില്‍ അവയവ ദാന ബോധവല്‍ക്കരണ കിക്കോഫ് നടന്നു
ഇല്ലിനോയ്: അവയവ ദാന ബോധവല്‍ക്കരണ മാസമായി ആചരിക്കുന്ന ഏപ്രില്‍ മാസം, ഇല്ലിനോയ്ഡ് സംസ്ഥാന സെക്രട്ടറി ജെസ്സി വൈറ്റ് ബോധവല്‍ക്കരണ ക്യാമ്പെയ്‌ന്റെ കിക്കോഫ് സംഘടിപ്പിച്ചു.

ഏപ്രില്‍ 2 തിങ്കളാഴ്ച തോംസണ്‍ സെന്ററില്‍ ചേര്‍ന്ന ചടങ്ങില്‍ അവയവ ദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സെക്രട്ടറി വിശദികരിച്ചു.

ഇല്ലിനോയ്ഡില്‍ അവയവ ദാന സമ്മത പത്രത്തില്‍ ഒപ്പ് വെച്ചതിന്, പുതിയ നിയമം പ്രാബല്യത്തില്‍ വന്ന ജനുവരി മാസം മുതല്‍ ഇന്ന് വരെ 11500 പേര്‍ രജിസ്റ്റര്‍ ചെയ്തതായും സെക്രട്ടറി അറിയിച്ചു.

16 വയസ്സിന് മുകളിലുള്ളവര്‍ക്ക് അവയവ ദാനത്തിന് രജിസ്റ്റര്‍ ചെയ്യാമെങ്കിലും, അവയവദാനം നടത്തുന്നതിന് മുമ്പ് ഇവരുടെ രക്ഷാകര്‍ത്താക്കളുടെ അനുമതി ആവശ്യമാണെന്ന് നിയമത്തില്‍ അനുശാസിക്കുന്നു.

ഡ്രൈവര്‍ ലൈസന്‍സിന്റെ പുറകില്‍ പ്രത്യേകം ചേര്‍ത്തിരിക്കുന്ന ഭാഗത്ത് ഒപ്പിച്ച് ഈ പ്രോഗ്രാമില്‍ ചേരാവുന്നതാണെന്നും സെക്രട്ടറി പറഞ്ഞു. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഇല്ലിനോയ്ഡിലെ 400ല്‍ പരം മൂവി തിയ്യറ്ററുകളില്‍ ഇതിന്റെ പരസ്യം നല്‍കണമെന്നും സെക്രട്ടറി പറഞ്ഞു.
ഇല്ലിനോയ്ഡില്‍ അവയവ ദാന ബോധവല്‍ക്കരണ കിക്കോഫ് നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക