Image

സിബിഎസ്‌ഇ പത്താം ക്ലാസ്‌ വിദ്യാര്‍ഥികള്‍ക്ക്‌ ആശ്വാസം; കണക്കില്‍ വീണ്ടും പരീക്ഷയില്ല

Published on 03 April, 2018
സിബിഎസ്‌ഇ പത്താം ക്ലാസ്‌ വിദ്യാര്‍ഥികള്‍ക്ക്‌ ആശ്വാസം; കണക്കില്‍ വീണ്ടും പരീക്ഷയില്ല

സിബിഎസ്‌ഇ പത്താം ക്ലാസ്‌ പരീഷയിലെ ചോദ്യം ചോര്‍ന്ന കണക്ക്‌ പരീക്ഷ വീണ്ടും നടത്തേണ്ടെന്ന്‌ തീരുമാനം. വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ ഒത്തു നോക്കിയ ശേഷമാണ്‌ അധികൃതരുടെ തീരുമാനം.

 ഇതു സംബന്ധിച്ചുള്ള ഉത്തരവ്‌ ഇന്നു വൈകിട്ട്‌ ഉറങ്ങുമെന്ന്‌ സിബിഎസ്‌ഇ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. അധികൃതരുടെ പുതിയ തീരുമാനം 14 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക്‌ ആശ്വാസമാകും. നേരത്തെ കണക്ക്‌ പരീക്ഷ നടത്തുമോയെന്ന കാര്യത്തില്‍ ഏപ്രില്‍ 16 നകം വ്യക്തത വരുത്തണമെന്ന്‌ സിബിഎസ്‌ഇയോട്‌ കോടതി ആവശ്യപ്പെട്ടിരുന്നു.

പത്താം ക്ലാസിന്റെയും പന്ത്രണ്ടാം ക്ലാസിന്റെയും സിബിഎസ്‌ഇ ചോദ്യപേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍ എബിവിപി നേതാവടക്കം 12 പേരെ പോലീസ്‌ പിടികൂടിയിരുന്നു. ഝാര്‍ഖണ്ഡ്‌, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നാണ്‌ ഇവരെ പിടികൂടിയത്‌.

ഝാര്‍ഖണ്ഡിലെ ചത്ര ജില്ലാ എസ്‌.പി അകിലേഷ്‌ ബി വാര്യരാണ്‌ ബി.ജെ.പിആര്‍.എസ്‌.എസിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ എ.ബി.വി.പിയുടെ നേതാവിനെയടക്കം 12 പേരെ അറസ്റ്റു ചെയ്‌ത വിവരം പുറത്തു വിട്ടത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക