Image

വ്യാജ വാര്‍ത്താ സര്‍ക്കുലര്‍ പിന്‍വലിക്കുമെന്ന്‌ പ്രധാനമന്ത്രി

Published on 03 April, 2018
വ്യാജ വാര്‍ത്താ സര്‍ക്കുലര്‍ പിന്‍വലിക്കുമെന്ന്‌ പ്രധാനമന്ത്രി


ന്യൂഡല്‍ഹി : വ്യാജ വാര്‍ത്ത നല്‍കിയാല്‍ മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കുമെന്ന സര്‍ക്കുലര്‍ പിന്‍വലിക്കുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്‌ ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. വ്യാജ വാര്‍ത്താ പരാതികള്‍ പ്രസ്‌ കൗണ്‍സില്‍ കൈകാര്യം ചെയ്‌താല്‍ മതിയെന്നും പ്രധാനമന്ത്രി അറിയിച്ചു.

വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ വാര്‍ത്തയുടെ ആവൃത്തി അനുസരിച്ച്‌ താല്‍ക്കാലികമായോ, സ്ഥായിയായോ അംഗീകാരം നഷ്ടപ്പെടാമെന്ന്‌ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക