Image

എസ്‌സി/എസ്ടി നിയമത്തിന്റെ ദുരുപയോഗം, കോടതി വിധി സ്‌റ്റേ ചെയ്യില്ല സുപ്രീംകോടതി

Published on 03 April, 2018
എസ്‌സി/എസ്ടി നിയമത്തിന്റെ ദുരുപയോഗം, കോടതി വിധി സ്‌റ്റേ ചെയ്യില്ല സുപ്രീംകോടതി
എസ്‌സി/എസ്ടി നിയമത്തിന്റെ ദുരുപയോഗം തടയാനുള്ള കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജിയില്‍ സ്‌റ്റേ അനുവദിക്കണമെന്ന ആവശ്യം ജസ്റ്റീസ് എ.കെ.ഗോയല്‍ അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല. 

വിധി ആര്‍ക്കും എതിരല്ലെന്നും പൊതുതാത്പര്യം കൂടി കണക്കിലെടുത്താണ് ഇത്തരമൊരു വിധിയെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. വിഷയത്തില്‍ രേഖാമൂലം അഭിപ്രായം അറിയിക്കാന്‍ മറ്റു കക്ഷികള്‍ക്ക് അനുമതി നല്‍കി. കേസ് പരിഗണിക്കുന്നത് 10 ദിവസത്തേക്ക് മാറ്റിവയ്ക്കുകയും ചെയ്തു. തുറന്ന കോടതിയിലാണ് ഇന്ന് വാദം കേട്ടത്. 

നേരത്തേ, എസ്‌സി/എസ്ടി നിയമത്തിന്റെ ദുരുപയോഗം തടയാനുള്ള കോടതി വിധി സ്‌റ്റേ ചെയ്യരുതെന്ന് അമിക്കസ് ക്യൂറി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ദളിത് സംഘടനകളുടെ അതിക്രമങ്ങളെ തുടര്‍ന്നുള്ള ക്രമസമാധാനം സംസ്ഥാനങ്ങളിലെ വിഷയമാണെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക