Image

വിമാനത്തില്‍ ഒന്നിച്ച് ഉറങ്ങാന്‍ സൗകര്യം ഒരുക്കി വിമാന കമ്പനി

ജോര്‍ജ് ജോണ്‍ Published on 03 April, 2018
വിമാനത്തില്‍ ഒന്നിച്ച് ഉറങ്ങാന്‍ സൗകര്യം ഒരുക്കി വിമാന കമ്പനി
ഫ്രാങ്ക്ഫര്‍ട്ട്: ഇനി മുതല്‍ വിമാന യാത്രയിലും ദമ്പതികള്‍ക്കും, കമിതാക്കള്‍ക്കും ഒരുമിച്ച് ഉറങ്ങാം. സ്‌കൈ കൗച്ച് എന്ന പേരില്‍ എയര്‍ന്യൂസ്‌ലാന്‍ഡ് ആണ് പ്രത്യേക സീറ്റിംഗ് സംവിധാനത്തിലൂടെ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. സൗകര്യപ്രദമായി ഉറങ്ങാന്‍ തലയിണകളും, പുതപ്പുകളും നല്‍കും.

തികച്ചും സ്വകാര്യതയോടെ ആണ് വിമാനത്തില്‍ ഈ സീറ്റുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. മറ്റ് യാത്രക്കാരെ ഈ സ്‌കൈ കൗച്ച് സീറ്റുകളുടെ അടുത്തേക്ക് പ്രവേശിപ്പക്കുകയില്ല. മുന്‍കൂട്ടി റിസര്‍വ് ചെയ്യുന്നവര്‍ക്ക് മാതമേ ഈ സ്‌കൈ കൗച്ച് സേവനം ലഭിക്കുകയുള്ളു. വളെരെ കുറവ് മാത്രം ലഭ്യയുള്ള ഈ സീറ്റുകള്‍  റിസര്‍വ് ചെയ്യാന്‍ വന്‍ തിരക്കാണെന്ന് എയര്‍ന്യൂസ്‌ലാന്‍ഡ് വക്താവ് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വിമാനത്തില്‍ ഒന്നിച്ച് ഉറങ്ങാന്‍ സൗകര്യം ഒരുക്കി വിമാന കമ്പനി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക