Image

ചിത്രശലഭങ്ങള്‍ ഹൂസ്റ്റണില്‍ ഏപ്രില്‍ 29ന്

ഡോ.മാത്യു വൈരമണ്‍ Published on 04 April, 2018
ചിത്രശലഭങ്ങള്‍ ഹൂസ്റ്റണില്‍ ഏപ്രില്‍ 29ന്
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഹൂസ്റ്റണ്‍ന്റെ(മാഗ്) നേതൃത്വത്തില്‍ നടക്കുന്ന 'ചിത്രശലഭങ്ങള്‍' ഏപ്രില്‍ 29-ാം തീയതി ഞായറാഴ്ച വൈകുന്നേരം മിസൗറി സിറ്റിയിലുള്ള സെന്റ് ജോസപ് ഹാളില്‍ അരങ്ങേറുന്നതാണ്. കെ.എസ്.ചിത്രയും സംഗീത സംവിധായകനും ഗായകനുമായ ശരത്തും ചേര്‍ന്നു അവതരിപ്പിക്കുന്ന സംഗീതമേളയാണ് ചിത്രശലഭങ്ങള്‍. മികച്ച ഓര്‍ക്കസ്ട്രായോടൊപ്പം വരുന്ന ഗ്രൂപ്പില്‍ നിഷാദും രൂപയും ഗാനമാലപിക്കുന്നതാണ്.

കേരളഹൗസിന്റെ പുതുക്കിപ്പണിയുടെ പൂര്‍ത്തീകരണത്തിനുള്ള ഫണ്ട് ശേഖരിക്കുന്നതിനാണ് ഈ പ്രോഗ്രാം നടത്തുന്നത്. ചിത്രശലഭത്തിന് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു എന്നു പ്രസിഡന്റ് ജോഷ്വാ ജോര്‍ജ് അറിയിച്ചു. മാഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സ്‌റ്റേജ് ഷോയുടെ വിജയത്തിനു വേണ്ടി മാഗിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. പ്രോഗ്രാമിനെപ്പറ്റി കൂടുതല്‍ അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ ജോഷ്വാ ജോര്‍ജ്, പ്രസിഡന്റ്-281-773-7988, തോമസ് മാത്യു-സെക്രട്ടറി-281-450-1410, അബ്രഹാം തോമസ്(ട്രഷറര്‍-832-922-8187, ആഡ്രൂ ജേക്കബ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍-713-885-7934, ഡോ.മാത്യു വൈരമണ്‍ പി.ആര്‍.ഓ എന്നിവരെ ബന്ധപ്പെടുക.

ചിത്രശലഭങ്ങള്‍ ഹൂസ്റ്റണില്‍ ഏപ്രില്‍ 29ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക