നടിയും നിര്‍മ്മാതാവുമായ സാന്ദ്രാ തോമസ് ഇരട്ടകുട്ടികളുടെ അമ്മയായി. തന്റെ
ഫെയ്സ്ബുക്ക് പ്രൊഫൈലിലൂടെ സാന്ദ്ര തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന്
രാവിലെ 11.30 നായിരുന്നു പെണ്‍കുട്ടികളുടെ ജനനം. കാറ്റ്ലിന്, കെന്‍ഡല്‍
എന്നിങ്ങനെയാണ് കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത്.
ദൈവത്തിനോട്
ഒന്നിന് ചോദിച്ചു, ഡബിള്‍ ഫണ്‍ തന്നു എന്നും സാന്ദ്ര എഴുതിയിട്ടുണ്ട്. 2016 ജൂലൈ
മാസത്തിലായിരുന്നു സാന്ദ്ര വ്യവസായിയാ വില്‍സണ്‍ ജോണ്‍ തോമസിനെ വിവാഹം കഴിച്ചത്.
ഫ്രൈഡേ ഫിലിം ഹൗസില്‍ നിന്നും വിജയ് ബാബുവുമായി തെറ്റിപ്പിരിഞ്ഞ സാന്ദ്ര ഇപ്പോള്‍
സിനിമയില്‍നിന്ന് മാറി നില്‍ക്കുകയാണ്.