Image

കാവേരി :അണ്ണാ ഡി.എം.കെയുടെ നിരാഹാര സമരത്തിന്‌ പ്രവര്‍ത്തകര്‍ക്ക്‌ ബിരിയാണിയും മദ്യവും

Published on 04 April, 2018
കാവേരി :അണ്ണാ ഡി.എം.കെയുടെ നിരാഹാര സമരത്തിന്‌ പ്രവര്‍ത്തകര്‍ക്ക്‌   ബിരിയാണിയും മദ്യവും


കോയമ്‌ബത്തൂര്‍: കാവേരി ജലപരിപാലന ബോര്‍ഡ്‌ രൂപീകരിക്കണമെന്നാവശ്?െപ്പട്ട്‌ അണ്ണാ ഡി.എം.കെ നടത്തിയ നിരാഹാര സമരത്തിനിടെ ക്ഷീണമകറ്റാന്‍ പ്രവര്‍ത്തകര്‍ കഴിച്ചത്‌ ബിരിയാണിയും മദ്യവും.

വെല്ലൂര്‍, കോയമ്‌ബത്തൂര്‍, സേലം എന്നിവിടങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകരാണ്‌നിരാഹാരമിരിക്കുന്നതിനിടെ ബിരിയാണി കഴിക്കാന്‍ വേണ്ടി മുങ്ങിയത്‌ പ്രവര്‍ത്തകര്‍ ആദ്യം മദ്യപിക്കുകയും പിന്നീട്‌ ബിരിയാണി കഴിക്കുകയും ചെയ്യുന്നതി?െന്‍റ വിഡിയോ ദേശീയ മാധ്യമങ്ങള്‍ പുറത്തു വിട്ടു. പാര്‍ട്ടി ലോഗോ പതിച്ച ടാഗും ധരിച്ചാണ്‌ പ്രവര്‍ത്തകര്‍ ബിരിയാണി കഴിച്ചത്‌.

കാവേരി ജലപരിപാലന ബോര്‍ഡ്‌ രൂപീകരിക്കണമെന്നാവശ്യപ്പെട്ട്‌ ചൊവ്വാഴ്‌ച രാവി?െല എട്ടുമുതല്‍ വൈകീട്ട്‌ അഞ്ചുവരെയായിരുന്നു തമിഴ്‌നാട്ടി?െല എല്ലാ ജില്ലകളിലും അണ്ണാ ഡി.എം.കെ നിരാഹാരം പ്രഖ്യാപിച്ചത്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക