Image

സുജാതയും മകള്‍ ശ്വേതയും ഒന്നിക്കുന്ന `സംഗീതനൃത്തസന്ധ്യ 2012' ന്യൂജേഴ്‌സിയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 21 March, 2012
സുജാതയും മകള്‍ ശ്വേതയും ഒന്നിക്കുന്ന `സംഗീതനൃത്തസന്ധ്യ 2012' ന്യൂജേഴ്‌സിയില്‍
ന്യൂജേഴ്‌സി: ഈസ്റ്റ്‌ മില്‍സ്‌റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ പ്രശസ്‌ത തെന്നിന്ത്യന്‍ ചലച്ചിത്ര പിന്നണി ഗായിക സുജാതയും മകള്‍ ശ്വേതയും ഒന്നിക്കുന്ന ഭസംഗീതനൃത്തസന്ധ്യ 2012' മെയ്‌ ആറിന്‌ ന്യൂജേഴ്‌സിയില്‍ അരങ്ങേറും.

സൂപ്പര്‍ മെഗാഷോകള്‍ അമേരിക്കയില്‍ പതിവായി കാഴ്‌ചവെയ്‌ക്കാറുള്ള താരാ ആര്‍ട്‌സ്‌ ആണ്‌ ഈ കലാവിരുന്ന്‌ ഒരുക്കുന്നത്‌.

മെയ്‌ ആറാം തീയതി വൈകുന്നേരം 5 മണിക്ക്‌ ന്യൂജേഴ്‌സിയിലെ സ്‌കില്‍മാന്‍ മോണ്ട്‌ ഗോമറി ടൗണ്‍ഷിപ്പ്‌ ഹൈസ്‌കൂളിലാണ്‌ അവിശ്വസനീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ഈ ദൃശ്യവിരുന്ന്‌ അരങ്ങേറുന്നത്‌.

സംഗീതവും, നൃത്തവും, മിമിക്രിയും സമന്വയിക്കുന്ന ഈ ദൃശ്യവിരുന്നിന്‌ തെന്നിന്ത്യന്‍ ചലച്ചിത്ര പിന്നണി ഗായിക സുജാതയും ഒപ്പം മകള്‍ ശ്വേതയും ഒന്നിക്കുമ്പോള്‍ അരങ്ങുതകര്‍ക്കുന്ന പ്രകടനങ്ങളുമായി ഐഡിയ സ്റ്റാര്‍ സിംഗര്‍ ജേതാവ്‌ വിവേകാനന്ദന്‍, അമൃതാ സൂപ്പര്‍ സ്റ്റാര്‍ സിംഗറും ടെലിവിഷന്‍ അവതാരകനുമായ ആനന്ദ്‌, പ്രശസ്‌ത മിമിക്രി, സിനി ആര്‍ട്ടിസ്റ്റുമാരായ പിഷാരടി, സുഭി സുരേഷ്‌ എന്നിവരും ഒത്തുചേരുന്നു.

ഈസ്റ്റ്‌ മില്‍സ്‌റ്റോണിലെ പുതിയ പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ നടത്തുന്ന ഈ ഷോയ്‌ക്ക്‌ ന്യൂജേഴ്‌സിയിലേയും പരിസര പ്രദേശങ്ങളിലേയും എല്ലാ ആളുകളുടേയും ആത്മാര്‍ത്ഥമായ സഹകരണം വികാരി ഫാ. തോമസ്‌ കടുകപ്പള്ളി അഭ്യര്‍ത്ഥിച്ചു.

ന്യൂജേഴ്‌സിയിലെ ഏക ഷോയും, വളരെ പുതുമകള്‍നിറഞ്ഞ ഷോ എന്നതിനാലും ധൃതഗതിയിലാണ്‌ ടിക്കറ്റുകള്‍ വിറ്റഴിയുന്നത്‌ എന്ന്‌ മുഖ്യ സംഘാടകരായ റോയി മാത്യു, ജോബി ജോര്‍ജ്‌ എന്നിവര്‍ പറഞ്ഞു. 1300 പരെ പ്രതിക്ഷിക്കുന്ന ഷോയ്‌ക്ക്‌ 1000 സീറ്റുകള്‍ ഇതിനോടകം ബുക്കിംഗ്‌ കഴിഞ്ഞതായി അവര്‍ അറിയിച്ചു. പൊതുജനങ്ങളുടെ ആവശ്യം പരിഗണിച്ച്‌ ഓണ്‍ലൈനിലൂടെ ടിക്കറ്റുകള്‍ വാങ്ങാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

പരിപാടിയുടെ സുഗമമായ നടത്തിപ്പിന്‌ ജോബി ജോര്‍ജ്‌, റോയി മാത്യു, വിന്‍സെന്റ്‌ തോമസ്‌, ടോം പെരുമ്പായില്‍, തോമസ്‌ ചെറിയാന്‍ പടവില്‍, അജിത്‌ ചിറയില്‍, സിറിയക്‌ ആന്റണി, റോയി താടിക്കാരന്‍, റെജിമോന്‍ അബ്രഹാം, സണ്ണി വാളിയപ്ലാക്കല്‍, സ്റ്റീഫന്‍ ഈനാശു, സിബി കളപ്പുരയ്‌ക്കല്‍, ജെയിംസ്‌ മുക്കാടന്‍ എന്നിവര്‍ അടങ്ങുന്ന കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

ഷോയെ സംബന്ധിച്ച വിശദവിവരങ്ങള്‍ക്കും ടിക്കറ്റിനും ബന്ധപ്പെടുക: റോയി മാത്യു (908 418 8133), ജോബി ജോര്‍ജ്‌ (732 470 4647), തോമസ്‌ ചെറിയാന്‍ പടവില്‍ (ട്രസ്റ്റി) 908 906 1709), റ്റോം പെരുമ്പായില്‍ (ട്രസ്റ്റി) 646 326 3708), റജിമോന്‍ ഏബ്രഹാം (908 369 7026), വിന്‍സെന്റ്‌ തോമസ്‌ (908 839 7724), സിറിയക്‌ ആന്റണി (908 531 9002), അജിത്‌ ചിറയില്‍ (609 532 4007).

പബ്ലിക്‌ റിലേഷന്‍സ്‌ ആന്‍ഡ്‌ മീഡിയയ്‌ക്കുവേണ്ടി സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത്‌ അറിയിച്ചതാണിത്‌. വെബ്‌സൈറ്റ്‌: www.stthomassyronj.org
സുജാതയും മകള്‍ ശ്വേതയും ഒന്നിക്കുന്ന `സംഗീതനൃത്തസന്ധ്യ 2012' ന്യൂജേഴ്‌സിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക