Image

ക്രിസ്തീയ ധ്യാനകേന്ദ്രത്തിലെ പ്രാര്‍ത്ഥനയിലൂടെ സി.പി.എം നേതാവിന് രോഗശാന്തി

Published on 04 April, 2018
ക്രിസ്തീയ ധ്യാനകേന്ദ്രത്തിലെ പ്രാര്‍ത്ഥനയിലൂടെ സി.പി.എം നേതാവിന് രോഗശാന്തി
ക്രിസ്തീയ ധ്യാനകേന്ദ്രത്തിലെ പ്രാര്‍ത്ഥനയിലൂടെ സി.പി.എം നേതാവിന് രോഗശാന്തി ലഭിച്ചതായി അവകാശവാദം. സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയേററ് അംഗവും ചെത്തുതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എം. സുരേന്ദ്രന്റെ അസുഖം പ്രാര്‍ത്ഥനയിലൂടെ ഭേദമായി എന്നാണ് ഭാര്യ രാജമ്മ സുരേന്ദ്രന്‍ അവകാശപ്പെടുന്നത്. രോഗശാന്തിക്ക് ഐ.എം.എസ് അമ്മയ്ക്ക് നന്ദി അറിയിച്ച് രാജമ്മ പരസ്യം നല്‍കിയിട്ടുമുണ്ട്.

ഐ.എം.എസ് ധ്യാനഭവന്റെ മുഖപത്രമായ ചെങ്കോലേന്തിയ ഐ.എം.എസ് അമ്മയുടെ ഫെബ്രുവരി ലക്കത്തിലാണ് പരസ്യം നല്‍കിയിട്ടുള്ളത്. ഭര്‍ത്താവിന് പ്രമേഹവും രക്തസമ്മര്‍ദ്ദവും കൂടി ആശുപത്രിയില്‍ ചെന്നപ്പോള്‍ പൂര്‍ണ ശരീര പരിശോധന ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. അപ്പോള്‍ താന്‍ വിശ്വാസപൂര്‍വ്വം ഐ.എം.എസ് അമ്മയോട് പ്രാര്‍ത്ഥിക്കുകയും സാക്ഷ്യപ്പെടുത്താമെന്ന് നേരുകയും ചെയ്തു. അമ്മയുടെ അനുഗ്രഹത്താല്‍ ചെക്കപ്പ് ചെയ്തപ്പോള്‍ കുഴപ്പമൊന്നുമില്ലെന്ന് കണ്ടെത്തിയതായും തിരുക്കുമാരനും അമ്മയ്ക്കും ഒരായിരം നന്ദിയെന്നും രാജമ്മ പരസ്യത്തില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക