Image

ബാബു ജേക്കബ്‌ നടയില്‍ ഷെവലിയാര്‍ സ്ഥാനത്തേക്ക്‌

ജോയിച്ചന്‍ പുതുക്കുളം Published on 21 March, 2012
ബാബു ജേക്കബ്‌ നടയില്‍ ഷെവലിയാര്‍ സ്ഥാനത്തേക്ക്‌
ന്യൂയോര്‍ക്ക്‌: ആകമാന സുറിയാനിസഭയിലെ സജീവപ്രവര്‍ത്തകനും, മലങ്കരദീപം പബ്ലിക്കേഷന്റെ മുന്‍ ചീഫ്‌ എഡിറ്ററും, അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ ഇപ്പോഴത്തെ പബ്ലിക്‌ റിലേഷന്‍സ്‌ ഓഫീസറുമായ ബാബു ജേക്കബ്‌ നടയിലിന്‌ `ഷെവലിയര്‍' ബഹുമതിയും, വി. അഫ്രേമിന്റെ പേരിലുള്ള സ്ഥാന ചിഹ്നവും നല്‌കാന്‍ പരി.മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ്‌ സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവാ തീരുമാനിച്ചു.

മാര്‍ച്ച്‌ 24 ശനിയാഴ്‌ച മലങ്കര അതിഭദ്രാസനാധിപനും പാത്രിയാര്‍ക്കല്‍ വികാരിയുമായ ആര്‍ച്ചുബിഷപ്പ്‌ മോര്‍ തീത്തോസ്‌ യല്‍ദോ തിരുമേനി ബാബു ജേക്കബ്‌ നടയിലിന്‌ ന്യൂജേഴ്‌സിയില്‍ ടീനെക്കിലെ സെന്റ്‌ മാര്‍ക്ക്‌സ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ കത്ത്രീഡ്രലില്‍ വച്ചു വി.കുര്‍ബ്ബാനാനന്തരം നടക്കുന്ന പൊതുസമ്മേളനത്തില്‍ വച്ചു നല്‌കും.
ശ്രീമതി കുഞ്ഞമ്മ ജേക്കബ്‌ ശ്രീ ബാബുവിന്റെ സഹധര്‍മ്മിണിയും, റവ.ഡോ.ജെറി ജേക്കബ്‌ ശെമ്മാശ്ശന്‍, റവ.ഡോ.ജോയല്‍ ജേക്കബ്‌ ശെമ്മാശ്ശന്‍, ഡോ.നോബിള്‍ ജേക്കബ്‌ എന്നിവര്‍ മക്കളും, ഡോ.ബ്ലസ്സി ജേക്കബ്‌, ഡോ.റീനാ ജേക്കബ്‌ എന്നിവര്‍ മരുമക്കളും, ഹാനാ, ഇസബെല്ലാ എന്നിവര്‍ പേരക്കുട്ടികളും. മേല്‍പ്പറഞ്ഞ മീറ്റിംഗിന്റെ വിശദവിവരങ്ങള്‍ക്ക്‌ വിളിക്കുക: 8453593265.
ബാബു ജേക്കബ്‌ നടയില്‍ ഷെവലിയാര്‍ സ്ഥാനത്തേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക