Image

ചിരട്ട പ്പാല്‍ ഇറക്കു മതിക്ക് ഒത്താശ ചെയ്ത് റബര്‍ബോര്‍ഡ് കര്‍ഷകരെ ചതിക്കുന്നു: ഇന്‍ഫാം

Published on 04 April, 2018
ചിരട്ട പ്പാല്‍ ഇറക്കു മതിക്ക് ഒത്താശ ചെയ്ത് റബര്‍ബോര്‍ഡ് കര്‍ഷകരെ ചതിക്കുന്നു: ഇന്‍ഫാം

കോട്ടയം: ചിരട്ട പ്പാല്‍ ഇറക്കു മതിക്ക് പദ്ധതി തയ്യാറാക്കി ഇറക്കു മതി നിലവാരം നിര്‍ണ്ണയി
ക്കുവാന്‍ ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡിന് രൂപരേഖ നല്‍കിയത് റബര്‍ബോര്‍ഡും റബര്‍വ്യവസായി കളുടെയും ടയര്‍ ലോബിക ളുടെയും പ്രതിനി ധികളും ചേര്‍ന്നാണെന്നും
റബര്‍ബോര്‍ഡ് നിരന്തരം ചതിക്കു കയാ ണെന്ന് കര്‍ഷകര്‍ ഇനിയെ ങ്കിലും തിരിച്ച റിയ ണ
മെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലി യര്‍ അഡ്വ.വി.സി.  സെബാ സ്റ്റ്യന്‍ പറഞ്ഞു.

നിലവില്‍ പുറത്തി റക്കിയ നോട്ടീസു പ്രകാരം ചിരട്ട പ്പാലിന്റെ ഇറക്കു മതി നില
വാരം നിശ്ച യിക്കു കയെ ന്നത് ഇന്ന് (ഏപ്രില്‍ 5 വ്യാഴം) ഡല്‍ഹിയില്‍ നടക്കുന്ന ബ്യൂറോ ഓഫ്
ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ മീറ്റിംഗിലെ നാലാമത്തെ അജണ്ട യാണ്. പ്രധാന മന്ത്രി യുടെ
ഓഫീസില്‍നിന്ന് നേരിട്ട് ലഭിച്ചി രിക്കുന്ന നിര്‍ദ്ദേശ പ്രകാ രമാ ണിത് ഉള്‍ക്കൊള്ളി ച്ചിരി ക്കു
ന്നതെന്ന് അജണ്ട യില്‍തന്നെ തുടര്‍ന്നുപ റയു മ്പോള്‍ ഇക്കാര്യ ത്തില്‍ സര്‍ക്കാരിന്റെയും പ്രധാന മ
ന്ത്രിയു ടെയും താല്പര്യം കണക്കാക്കി അനുകൂല തീരുമാ നമെ ടുക്ക ണമെന്ന് സൂചനല്‍കു
ന്നു. ചര്‍ച്ചയില്‍ നിന്ന് ഈ വിഷയം ഒഴി വാക്കി യെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറയു
ന്നുണ്ടെ ങ്കിലും സര്‍ക്കാരിന്റെ താല്പര്യം അജണ്ട കളില്‍തന്നെ വ്യക്തമാണ്. ചിരട്ട പ്പാല്‍ ഇറക്കു
മതി ചെയ്യാന്‍ അനുവ ദിച്ചുള്ള ഉത്തര വുകള്‍ ഇതുവ രെയും ഇറക്കി യിട്ടി ല്ലാത്ത പ്പോള്‍ ഇറ
ക്കുമതി ഉത്തരവു മരവി പ്പിച്ചു വെന്നുള്ള കേന്ദ്രമ ന്ത്രിയുടെ പ്രഖ്യാപനവും വിരോധാ ഭാസ
മാണ്.

2017 നവംബര്‍ 8നാണ് ചിരട്ട പ്പാലിന്റെ ഇറക്കു മതി നിലവാരം നിശ്ചയി ക്കുന്നതു
സംബന്ധിച്ചുള്ള നിര്‍ദ്ദേശ ങ്ങള്‍ ബിഐഎസ് ആരാഞ്ഞ ത്. അതായത് 2017 നവംബര്‍ 11ന് കേന്ദ്രമന്ത്രി
കോട്ടയം റബര്‍ ഗവേഷ ണകേ ന്ദ്രത്തില്‍ കര്‍ഷക രുമായി ചര്‍ച്ചചെ യ്യുന്ന തിന് മുമ്പേ ചിരട്ട പ്പാല്‍
ഇറക്കു മതി വിഷയം സജീവ മായി രുന്നു. എന്നാല്‍ സമ്മേള നത്തി ലിത് രഹസ്യ മാക്കി വെച്ചു.
2017 നവംബര്‍ 30ന് റബര്‍ ബോര്‍ഡ് പ്രോസസിംഗ് ആന്റ് പ്രൊഡക്ട് ഡെവല പ്പ്‌മെന്റ്
ഡിപ്പാര്‍ട്ട്‌മെന്റ് ഡയറ ക്ടര്‍ എന്‍.രാ ജഗോ പാല്‍ കണ്‍വീന റായി ഏഴംഗ സമി തിക്ക് രൂപം
കൊടു ത്തു. ഈ സമിതി യില്‍ റബര്‍ ബോര്‍ഡ് ഉദ്യോഗ സ്ഥര്‍ക്കും വിദഗ്ദ്ധര്‍ക്കും
മെമ്പര്‍സെക്ര ട്ടറിക്കുംപുറമെ ജെ.കെ. ടയേ ഴ്‌സിന്റെ ശശികാന്ത് ദാസ് ഗുപ്തയും ഇന്ത്യന്‍ റബര്‍
മാനുഫാ ക്‌ചേഴ്‌സ് റിസര്‍ച്ച് അസോസി യേഷന്‍ ഡയറ ക്ടര്‍ ഡോ.കെ. രാജ്കു മാറും
അംഗങ്ങ ളായ പ്പോള്‍ വ്യവസാ യികളുടെയും ടയര്‍ലോബി കളു ടെയും ചട്ടുക ങ്ങളായി റബര്‍
ബോര്‍ഡ് അധഃപ തിച്ചി രിക്കു ന്നുവെ ന്നതിന്റെ വ്യക്തമായ തെളിവാ ണ്.

ഇക്കാര്യ ങ്ങളെല്ലാം മറച്ചു വച്ചു കൊണ്ടാണ് 2018 ഫെബ്രുവരി 11ന് കോട്ടയ ത്ത് രണ്ടാ
മതും കര്‍ഷകരെ വിളിച്ചു ചേര്‍ത്ത് പ്രഹസന ചര്‍ച്ച നടത്തി യത്. റബര്‍ കോമ്പൗണ്ട് വേസ്റ്റിന്റെ അനിയ ന്ത്രിതഇറക്കു മതി ഇപ്പോള്‍തന്നെ ആഭ്യന്തരവിപണി തകര്‍ക്കുന്നു. കര്‍ഷകരും കര്‍ഷക സംഘ ടന കളും വിഘടിച്ചു നില്‍ക്കാതെ രാഷ്ട്രീയ ത്തിന തീത മായി സംഘടി ച്ചില്ലെ ങ്കില്‍ ഭരണ ഉദ്യോഗസ്ഥ
നേതൃത്വ ങ്ങളുടെയും റബര്‍ബോര്‍ഡിന്റെയും വഞ്ചന യില്‍ റബര്‍മേഖല വന്‍തകര്‍ച്ച നേരിടേണ്ടിവ രുമെന്ന് ഉറപ്പാ യിരി ക്കുന്നു വെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി, ഇന്‍ഫാം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക