Image

മാവേലിക്കരയില്‍ ആനയുടെ ചവിട്ടേറ്റു പാപ്പാന്‍ മരിച്ചു

Published on 04 April, 2018
മാവേലിക്കരയില്‍ ആനയുടെ ചവിട്ടേറ്റു പാപ്പാന്‍ മരിച്ചു

ആലപ്പുഴ: മാവേലിക്കരയില്‍ ആനയുടെ ചവിട്ടേറ്റു പാപ്പാന്‍ മരിച്ചു. ആലപ്പുഴ പറവൂര്‍ സ്വദേശിയായ റനി (31) ആണ് മരിച്ചത്. 

ബുധനാഴ്ച വൈകുന്നേരം 5.15 ന് കൊറ്റാര്‍കാവ് ക്ഷേത്രത്തിലായിരുന്നു സംഭവം. കുളിപ്പിക്കുന്നതിനിടെ ആന പ്രകോപിതനായി പാപ്പനെ ചവിട്ടുകയായിരുന്നു. മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനായി എത്തിച്ച ദേവസ്വം ഉടമ ഏവൂര്‍ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഏവൂര്‍ കണ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക