Image

ഇടയ്ക്ക വിദ്വാന്‍ പദ്മനാഭ മാരാര്‍ അന്തരിച്ചു

Published on 04 April, 2018
ഇടയ്ക്ക വിദ്വാന്‍ പദ്മനാഭ മാരാര്‍ അന്തരിച്ചു

രാമപുരം:  സോപാനസംഗീതരംഗത്തെ കേരളത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ വ്യക്തിത്വമായ ഇടയ്ക്ക വിദ്വാന്‍ പദ്മനാഭ മാരാര്‍ (113) അന്തരിച്ചു. വൈകിട്ട് എട്ടിനായിരുന്നു അന്ത്യം. സംസ്‌കാരം നാളെ മൂന്നിന്

രാമപുരം കരയില്‍ ചെറുവള്ളില്‍ ശങ്കര മാരാരുടെയും പാര്‍വ്വതി വാരസ്യാരുടെയും മകനായി 1905 ജനുവരി ഒന്നിന് (1080 ധനു 18,ഞായര്‍) ജനനം. എട്ടാം വയസ്സില്‍ അച്ഛന്‍ ശങ്കരമാരാരോടൊപ്പം എത്തിയതാണ് ക്ഷേത്രത്തില്‍. കഴകക്കാരനായി കൊട്ടിപ്പാടിസേവയുമായി ദീര്‍ഘമായ നൂറില്‍പരം വര്‍ഷങ്ങള്‍. നാലാം ക്ലാസ് വരെ പഠിച്ചു. കുറിച്ചിത്താനം പുതുശ്ശേരില്‍ മാരാത്ത് കൊച്ചുനാരായണ മാരാരില്‍ നിന്നും ക്ഷേത്രാചാരങ്ങളുടെ പ്രാഥമിക പാഠങ്ങള്‍.പഠിച്ചു. സംഗീത നാടക അക്കാദമി ഇദ്ദേഹത്തെ ഗുരുപൂജ പുരസ്‌ക്കാരം നല്‍കി ആദരിച്ചിരുന്നു.ചോറ്റാനിക്കര ട്രസ്റ്റിന്റെ ശാരദശ്ശത എന്ന പ്രത്യേക അംഗീകാരവും ലഭിച്ചു.
ഭാര്യ ഭാവാനിയമ്മ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്യാതയായി.നാല് മക്കള്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക