Image

റോക്‌ലാന്റ് കൗണ്ടി കമ്മ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് രേഖ നായര്‍ക്ക്

മൊയ്തീന്‍ പുത്തന്‍ചിറ Published on 04 April, 2018
റോക്‌ലാന്റ് കൗണ്ടി കമ്മ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് രേഖ നായര്‍ക്ക്
ന്യൂയോര്‍ക്ക്: സാമൂഹിക സേവനത്തിന് ന്യൂയോര്‍ക്ക് റോക്‌ലാന്റ് കൗണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡിന് രേഖ നായര്‍ അര്‍ഹയായി.

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സന്നിഹിതരായിരുന്ന ചടങ്ങില്‍ റോക്‌ലാന്റ് കൗണ്ടിയുടെ ഈ വര്‍ഷത്തെ സാമൂഹിക സേവനത്തിനുള്ള അവാര്‍ഡ് നിറഞ്ഞ സദസ്സിന്റെ ഹര്‍ഷാരവത്തോടെ രേഖ നായര്‍ ഏറ്റു വാങ്ങി.

അവാര്‍ഡ് ജേതാവിനെ സദസ്സിന് പരിചയപ്പെടുത്തിയത് റോക്‌ലാന്റ് കൗണ്ടി ലെജിസ്ലേച്ചര്‍ ഡോ. ആനി പോള്‍ ആയിരുന്നു. "കുറച്ചു സംസാരം കൂടുതല്‍ ജോലി" അതാണ് രേഖ നായരെ ഈ അവാര്‍ഡിന് അര്‍ഹയാക്കിയതെന്ന് റോക്ലാന്റ് കൗണ്ടി മെജോറിറ്റി ലീഡര്‍ കൂടിയായ ശ്രീമതി ആനി പോള്‍ തന്റെ ആമുഖ പ്രസംഗത്തില്‍ വ്യക്തമാക്കി.

രേഖയെപ്പോലെയുള്ള വ്യക്തിത്വങ്ങളെ അമേരിക്കയിലെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ കാണുവാന്‍ ആഗ്രഹിക്കുന്നുവെന്ന് ലെജിസ്ലേറ്റീവ് ചെയര്‍ ബഹു. ടോണി ഏള്‍ ആശംസാ പ്രസംഗത്തില്‍ പ്രസ്താവിച്ചു.

സമൂഹത്തിനു വേണ്ടി നമുക്ക് വളരെയധികം നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും, താന്‍ ചെയ്ത ചില നിസ്സാര പ്രവര്‍ത്തികള്‍ ആര്‍ക്കും ചെയ്യാവുന്ന ഒന്നാണെന്നും, അതിനു വേണ്ടത് നല്ല മനസ്സും തിരക്കേറിയ ജീവിതത്തിനിടയില്‍ അല്പസമയം മറ്റുള്ളവര്‍ക്കു വേണ്ടി മാറ്റിവെക്കുകയും ചെയ്താല്‍ മാത്രം മതിയെന്നും രേഖ നായര്‍ തന്റെ നന്ദി പ്രസംഗത്തില്‍ പറഞ്ഞു. ഭര്‍ത്താവ് നിശാന്ത് നായരുടെ പ്രോത്സാഹനവും പിന്തുണയുമാണ് തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി നല്‍കുന്നതെന്നും രേഖ കൂട്ടിച്ചേര്‍ത്തു.

റോക്ലാന്റ് കൗണ്ടി അഗ്‌നിശമന സേന, പോലീസ് മെഡലുകളും സദസ്സില്‍ സമ്മാനിച്ചു.
റോക്‌ലാന്റ് കൗണ്ടി കമ്മ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് രേഖ നായര്‍ക്ക് റോക്‌ലാന്റ് കൗണ്ടി കമ്മ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് രേഖ നായര്‍ക്ക് റോക്‌ലാന്റ് കൗണ്ടി കമ്മ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് രേഖ നായര്‍ക്ക് റോക്‌ലാന്റ് കൗണ്ടി കമ്മ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് രേഖ നായര്‍ക്ക്
Join WhatsApp News
G K Nair 2018-04-05 06:42:47
Rekha, Congratulations!🙏🙏🙏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക