Image

മഴ ചതിക്കില്ലെന്ന് പ്രവചനം, കാത്തിരിക്കുന്നത് വര്‍ഷകാലത്തിനായി

Published on 04 April, 2018
 മഴ ചതിക്കില്ലെന്ന് പ്രവചനം, കാത്തിരിക്കുന്നത് വര്‍ഷകാലത്തിനായി
മഴയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് രാജ്യം. വേനല്‍ ശക്തമായി മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കേ, വര്‍ഷകാലം ചതിക്കില്ലെന്ന വിശ്വാസത്തിലാണ് കര്‍ഷകര്‍. ഈ വര്‍ഷം ഇന്ത്യയില്‍ മഴയുടെ ലഭ്യതയില്‍ കുറവുണ്ടാകില്ലെന്ന് പ്രവചനം. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ സാധാരണ രീതിയിലുള്ള മണ്‍സൂണ്‍ ഉണ്ടാകുമെന്ന് സ്വകാര്യ കാലാവസ്ഥ പ്രവചന ഏജന്‍സിയായ സ്‌കൈമെറ്റ് പ്രവചിക്കുന്നു.

ലോങ്ങ് പീരീഡ് ആവറേജ് (എല്‍ പി എ) അനുസരിച്ചു ഒരു വര്‍ഷം 884 മില്ലിമീറ്റര്‍ മഴയാണ് ഇന്ത്യയില്‍ ലഭിക്കുന്നത്. ഇക്കുറി അതില്‍ വലിയ വ്യത്യാസം ഉണ്ടാകില്ലെന്നാണ് ഈ ഏജന്‍സി നടത്തിയ പഠനം വ്യക്തമാക്കിയിരിക്കുന്നത്. അഞ്ചു ശതമാനം വരെ മാത്രമാണ് പരമാവധി വ്യത്യാസം വരിക.

ഇത്തവണ രാജ്യത്ത് ഒരു ഭാഗത്തും വരള്‍ച്ചയ്ക്ക് സാധ്യതയില്ലെന്നും പഠനം നിരീക്ഷിക്കുന്നു. തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം സാധാരണ രീതിയിലാകുന്നതിനു 80 ശതമാനത്തിലേറെ സാധ്യതയുണ്ട്. ജൂണില്‍ ലോങ്ങ് പീരീഡ് ആവറേജിനെക്കാള്‍ 111 ശതമാനം മഴ ലഭിക്കും. ജൂലൈയില്‍ 97 ശതമാനം മഴ ലഭിക്കുമെന്ന് സ്‌കൈമേറ്റ് കണക്ക് കൂട്ടുന്നു



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക