Image

മൂന്നു വയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത്‌ പെട്ടിയില്‍ അടച്ചു; 18കാരന്‍ പോലീസ്‌ പിടിയില്‍

Published on 05 April, 2018
മൂന്നു വയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത്‌ പെട്ടിയില്‍ അടച്ചു; 18കാരന്‍  പോലീസ്‌ പിടിയില്‍


റാംപൂര്‍: മൂന്നു വയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത്‌ പെട്ടിയില്‍ അടച്ചു. ഉത്തര്‍പ്രദേശിലെ റാംപൂരിലെ താണ്ഡ നഗരത്തിലാണ്‌ മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവമുണ്ടായത്‌. അയല്‍വാസിയായ 18 കാരനാണ്‌  പ്രതി.

ഏപ്രില്‍ രണ്ടിനാണ്‌ സംഭവം. വീട്ടില്‍ കുട്ടി മാത്രമുണ്ടായിരുന്നസമയത്ത്‌ ചോക്ലേറ്റ്‌ നല്‍കി അയല്‍വാസി സ്വന്തം വീട്ടിലേക്ക്‌ കൊണ്ടുവന്ന്‌ ബലാത്സംഗം ചെയ്യുകയായിരുന്നു.  കടുത്ത വേദനയെത്തുടര്‍ന്ന്‌ കുട്ടി കരയാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ കുട്ടിയെ ഉപേക്ഷിച്ച്‌ ഓടുകയായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു.

പ്രദേശവാസികളാണ്‌ കുട്ടിയെ രക്ഷപെടുത്തിയത്‌. തുടര്‍ച്ചയായ തിരച്ചിലിനെത്തുടര്‍ന്ന്‌ ഇയാളെ പോലീസ്‌ പിടികൂടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക