Image

കേന്ദ്ര മന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിക്ക്‌ വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തിയേക്കും

Published on 05 April, 2018
കേന്ദ്ര  മന്ത്രി  അരുണ്‍ ജയ്‌റ്റ്‌ലിക്ക്‌ വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തിയേക്കും

ന്യൂഡല്‍ഹി: വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന്‌ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിക്ക്‌ വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തിയേക്കും. അടുത്തയാഴ്‌ച ശസ്‌ത്രക്രിയ നടത്തുമെന്നാണ്‌ അറിയുന്നത്‌.

പരിശോധനയില്‍ വൃക്ക സംബന്ധമായ അസുഖം ജയ്‌റ്റ്‌ലിക്ക്‌ ഉള്ളതായി കണ്ടെത്തിയിരുന്നു. അതേസമയം, അദ്ദേഹം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടില്ല. ആരോഗ്യാവസ്ഥ കണക്കിലെടുത്ത്‌ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത്‌ ഒഴിവാക്കണമെന്ന്‌ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. അണുബാധ ഉണ്ടാകാതിരിക്കുന്നതിന്‌ വേണ്ടിയാണിത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക