Image

കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ ഇന്ത്യക്ക്‌ റെക്കോര്‍ഡോടെ ആദ്യ സ്വര്‍ണം

Published on 05 April, 2018
കോമണ്‍വെല്‍ത്ത്‌  ഗെയിംസില്‍ ഇന്ത്യക്ക്‌ റെക്കോര്‍ഡോടെ ആദ്യ സ്വര്‍ണം


ഗോള്‍ഡ്‌ കോസ്റ്റ്‌: കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ റെക്കോര്‍ഡിട്ട്‌ ഇന്ത്യക്ക്‌ ആദ്യ സ്വര്‍ണം. ഭാരോദ്വഹനത്തില്‍ മീരഭായ്‌ ചാനുവാണ്‌ ഇന്ത്യക്കായി ആദ്യ സ്വര്‍ണമെഡല്‍ നേടിയത്‌. 48 കിലോഗ്രാം വിഭാഗത്തില്‍ 196 കിലോഗ്രാം ഉയര്‍ത്തിയാണ്‌ മീരഭായ്‌ കോമണ്‍വെല്‍ത്ത്‌ റെക്കോഡ്‌ സ്വന്തമാക്കിയത്‌.


2010ല്‍ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ 48 കിലോഗ്രാം വിഭാഗത്തില്‍ 175 കിലോഗ്രാം ഉയര്‍ത്തി സ്വര്‍ണമെഡല്‍ നേടിയ നൈജീരിയന്‍ താരം അഗസ്റ്റിന നവോകോലോയുടെ റെക്കോഡാണ്‌ മീരാഭായ്‌ ചാനു മറികടന്നത്‌.
56 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഗുരുരാജ പൂജാരി വെള്ളി മെഡല്‍ നേടി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക