Image

നീരവ്‌ മോദിയുടെ ബെല്‍ജിയത്തെ ബാങ്ക്‌ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

Published on 05 April, 2018
നീരവ്‌ മോദിയുടെ ബെല്‍ജിയത്തെ ബാങ്ക്‌ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ബ്രസല്‍സ്‌: വജ്ര വ്യാപാരി നീരവ്‌ മോദിയുടെ ബെല്‍ജിയത്തെ ബാങ്ക്‌ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. രണ്ട്‌ അക്കൗണ്ടുകളാണ്‌ എന്‍ഫോഴ്‌സ്‌മെന്‍റ്‌ ഡയറക്ടറേറ്റിന്‍റെ നിര്‍ദേശപ്രകാരം ബെല്‍ജിയം സര്‍ക്കാര്‍ മരവിപ്പിച്ചത്‌.

തട്ടിപ്പു നടത്തി നേടിയ കോടിക്കണക്കിനു രൂപ നീരവ്‌ മോദി വിദേശരാജ്യങ്ങളിലെവിടെയോ നിക്ഷേപിച്ചിരിക്കുകയാണെന്നു എന്‍ഫോഴ്‌സ്‌മെന്‍റ്‌ നേരത്തേ വ്യക്തമാക്കിയിരുന്നു. നീരവ്‌ മോദി പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ നിന്ന്‌ 13,578 കോടിയുടെ തട്ടിപ്പു നടത്തിയാണ്‌ മുങ്ങിയിരിക്കുന്നത്‌. നീരവിന്‍റെ ഇന്ത്യയിലെ സ്ഥാപനങ്ങളിലും വസതികളിലും നടന്ന റെയ്‌ഡില്‍ കോടികളുടെ സ്വത്ത്‌ കണ്ടെത്തിയിരുന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക