Image

കൃഷ്‌ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാനു 5 വര്‍ഷം തടവ്‌

Published on 05 April, 2018
കൃഷ്‌ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാനു 5 വര്‍ഷം തടവ്‌

കൃഷ്‌ണമൃഗത്തെ വേട്ടയാടിയ സംഭവത്തില്‍ ബോളിവുഡ്‌ താരം സല്‍മാനു ഖാന്‍ 5വര്‍ഷം തടവ്‌. കേസില്‍ സല്‍മാനു ഇന്നു തന്നെ ജാമ്യം കിട്ടും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ്‌ ശിക്ഷ കുറച്ചത്‌. രാജസ്ഥാനിലെ ജോധ്‌പൂര്‍ കോടതിയാണ്‌ സല്‍മാനെ കുറ്റക്കാരാണെന്ന്‌ കണ്ടെത്തിയത്‌. കേസില്‍ ബാക്കിയുള്ളവരെ കോടതി വെറുതെവിട്ടു.

ഹം സാത്‌ സാത്‌ ഹെ എന്ന സിനിമയുടെ ചിത്രീകരണ വേളയിലായിരുന്നു സംഭവം. 1998 ഒക്ടോബര്‍ ഒന്ന്‌, രണ്ട്‌ തീയതികളില്‍ നടന്ന സംഭവത്തില്‍ താരം ശിക്ഷക്കപ്പെടുന്നത്‌ 20 വര്‍ഷത്തെ നിയമപോരാട്ടത്തിനു ശേഷമാണ്‌. ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കൈവശംവച്ച കേസില്‍ സല്‍മാനെ കോടതി വെറുതേ വിട്ടിരുന്നു. ഇപ്പോള്‍ കൃഷ്‌ണമൃഗത്തെ വേട്ടയാടിയ സംഭവത്തിലാണ്‌ താരത്തിനു കോടതി ശിക്ഷ വിധിച്ചത്‌.

നടന്‍ സെയ്‌ഫ്‌ അലിഖാന്‍, നടി  സൊണാലി ബന്ദ്രെ, നടി തബു എന്നിവരും കേസില്‍ പ്രതികളായിരുന്നു. സല്‍മാന്‍ ഖാന്‍ കൃഷ്‌ണമൃഗത്തെ വേട്ടയാടി എന്നു കോടതി കണ്ടെത്തി.

പ്രതികളില്‍ മറ്റു നാലു പേരും സഹയാത്രക്കാര്‍ മാത്രമാണെന്ന്‌ കോടതി നിരീക്ഷിച്ചു. പോലീസ്‌ ഇവര്‍ക്കതിരെ ചുമത്തിയത്‌ കുറ്റം ചെയുന്നതിനു വേണ്ടി സംഘടിതമായി ഒത്തു ചേര്‍ന്നുവെന്നാണ്‌. ഇതിനു തെളിവില്ലെന്ന്‌ കണ്ട കോടതി ഇവരെ വെറുതെ വിടുകയായിരുന്നു.

സല്‍മാന്‍ ഖാനാണ്‌ സംരക്ഷിത ഇനത്തില്‍ കൃഷ്‌ണമൃഗത്തെ വെടിവച്ചത്‌ എന്ന വാദം കോടതി അംഗീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക