Image

കോഴിക്കോട് ചെറുവാടിയില്‍ ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍ പെട്ട് രണ്ട് മരണം

Published on 05 April, 2018
കോഴിക്കോട് ചെറുവാടിയില്‍ ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍ പെട്ട് രണ്ട് മരണം

കോഴിക്കോട്: ചെറുവാടിപ്പുഴയില്‍ ഒഴുക്കില്‍ പെട്ട് രണ്ട് മരണം. ഒഴുക്കില്‍ പെട്ട ഒരു കുട്ടിയെ രക്ഷപ്പെടുത്തി. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. അച്ഛനും മകളും ബന്ധുവുമാണ് അപകടത്തില്‍ പെട്ടത്. മുഹമ്മദലി (39) അദ്ദേഹത്തിന്റെ ബന്ധുവായ ഫാത്തിമ റിന്‍സ (12) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിട്ടുണ്ട്.  വൈകിട്ട് മൂന്നേമുക്കാലിനാണ് അപകടമുണ്ടായത്. നിലവിളി കേട്ട് ആളുകള്‍ ഓടിയെത്തിയപ്പോള്‍ ഇവര്‍ മുങ്ങിത്താഴുന്നതാണത്.

അപകടത്തില്‍ പെട്ട മുഹമ്മദലിയുടെ മകള്‍ മുഫീദ(15)യെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.   ബന്ധുവീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു ഇവര്‍. മക്കള്‍ ഒഴുക്കില്‍പെട്ടപ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ചതായിരുന്നു പിതാവ് എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക