Image

സല്‍മാന്‍ ഖാന് ജയിലില്‍ പ്രത്യേക പരിഗണനയില്ല; 106ാം നമ്പര്‍ തടവുകാരന്‍

Published on 05 April, 2018
സല്‍മാന്‍ ഖാന് ജയിലില്‍ പ്രത്യേക പരിഗണനയില്ല; 106ാം നമ്പര്‍ തടവുകാരന്‍

ജോധ്പുര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ കോടതി അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ച സല്‍മാന്‍ ഖാന് ജയിലില്‍ പ്രത്യേക പരിഗണനകള്‍ ഒന്നും നല്‍കില്ലെന്ന് ജോധ്പുര്‍ ജയില്‍ ഡി.ഐ.ജി വിക്രം സിങ്. പ്രത്യേക ആവശ്യങ്ങളൊന്നും അദ്ദേഹം മുന്നോട്ടുവച്ചിട്ടില്ലെന്നും ഡി.ഐ.ജി മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാം നമ്പര്‍ വാര്‍ഡിലാണ് സല്‍മാന്‍ ഖാനെ പാര്‍പ്പിച്ചിട്ടുള്ളത്. 106 ആണ് അദ്ദേഹത്തിന്റെ നമ്പര്‍.

അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെന്നും ആരോഗ്യ പ്രശ്‌നങ്ങളൊന്നും അദ്ദേഹത്തിനില്ലെന്നും ജയില്‍ ഡി.ഐ.ജി വ്യക്തമാക്കി. ജയിലിലെ യൂണിഫോം അദ്ദേഹത്തില്‌ലെന്നും ജയില്‍ ഡി.ഐ.ജി വ്യക്തമാക്കി. ജയിലിലെ യൂണിഫോം അദ്ദേഹത്തിന് നാളെ നല്‍കും. സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ കോടതി നാളെയാവും പരിഗണിക്കുക. അഭിഭാഷകന് അദ്ദേഹത്തെ ഏതുസമയവും കാണാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

പ്രത്യേക പരിഗണനകള്‍ ഇല്ലാത്തിനാല്‍ അദ്ദേഹം നിലത്താവും കിടക്കുകയെന്നും നാല് പുതപ്പുകള്‍ അദ്ദേഹത്തിന് നല്‍കിയിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. നാലാം തവണയാണ് സല്‍മാന്‍ ഖാന്‍ ജയിലിലെത്തുന്നത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക