Image

കെസിഎ സ്‌റ്റോക്ക് ഓണ്‍ ട്രെന്റ് ഈസ്റ്റര്‍, വിഷു ആഘോഷം ഏപ്രില്‍ 8ന്

Published on 05 April, 2018
കെസിഎ സ്‌റ്റോക്ക് ഓണ്‍ ട്രെന്റ് ഈസ്റ്റര്‍, വിഷു ആഘോഷം ഏപ്രില്‍ 8ന്

സ്‌റ്റോക്ക് ഓണ്‍ ട്രെന്റ്: ഇരുള്‍ വീഴും പാതയില്‍ മെഴുകുതിരിനാളം തെളിയുന്ന ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ മഹത്വം വാഴ്ത്തിപ്പാടുന്ന ഈസ്റ്ററിന്റേയും നിലവിളക്കും നിറദീപവും നിറനാഴിയും കൊന്നപ്പൂവും കണിവെള്ളരിയും തളികയിലേന്തി ഐശ്വര്യവും സമൃദ്ധിയും കണി കാണുവാനായി കാത്തിരിക്കുന്ന വിഷുവിന്റെയും ആഘോഷങ്ങള്‍ ഏപ്രില്‍ 8 ഞായറാഴ്ച വൈകിട്ട് ആറിന് സ്‌റ്റോക്ക് ഓണ്‍ ട്രെന്റിലെ ട്രെന്റ് വാലിലുള്ള ജൂബിലി ഹാളില്‍ വച്ചു നടത്തപ്പെടുന്നു.

യുകെയിലെ പ്രമുഖ ഗാനമേള ഗ്രൂപ്പായ ദി ഡൈനാമിക്‌സ് യുകെയുടെ ശ്രുതിലയ താളാത്മകമായ അതിമനോഹരമായ ഗാനമേള ഉണ്ടായിരിക്കുന്നതാണ്. കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ സ്‌റ്റോക്ക് ഓണ്‍ ട്രെന്റിലെ സജീവ പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കുന്ന വിവിധയിന കലാപരിപാടികള്‍ അരങ്ങേറുന്നതാണ്.

വാര്‍ഷിക റിപ്പോര്‍ട്ടും പൊതു തെരഞ്ഞെടുപ്പും തുടര്‍ന്ന് യുകെയിലെ പ്രമുഖ കാറ്ററിംഗ് സര്‍വീസിന്റെ വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. ഈ പരിപാടിയിലേക്ക് സ്‌റ്റോക്ക് ഓണ്‍ ട്രെന്റിലെ നല്ലവരായ എല്ലാ മലയാളി സഹോദരങ്ങളേയും സാദരം ക്ഷണിക്കുന്നതായി കെസിഎ ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സോബിച്ചന്‍ കോശി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക