Image

ജയസൂര്യക്കു സ്‌റ്റേ കിട്ടി, നഗരസഭയുമായുള്ള പോരില്‍ താത്ക്കാലിക ആശ്വാസം, പൊളിച്ചുനീക്കല്‍ ഹൈക്കോടതി തടഞ്ഞു

Published on 05 April, 2018
ജയസൂര്യക്കു സ്‌റ്റേ കിട്ടി, നഗരസഭയുമായുള്ള പോരില്‍ താത്ക്കാലിക ആശ്വാസം, പൊളിച്ചുനീക്കല്‍ ഹൈക്കോടതി തടഞ്ഞു
നടന്‍ ജയസൂര്യയും കൊച്ചിന്‍ കോര്‍പ്പറേഷനും തമ്മിലുള്ള വടംവലിയില്‍ താരത്തിന് താത്ക്കാലിക ആശ്വാസം. ജയസൂര്യയുടെ വീടിനു പിന്നിലെ ചെറിയ ബോട്ടു ജെട്ടി കായല്‍ കയ്യേറിയ നിര്‍മ്മിച്ചുവെന്ന് ആരോപിച്ചു കോര്‍പ്പറേഷന്‍ കഴിഞ്ഞ ദിവസം തകര്‍ത്തിരുന്നു. ഇവിടെ വീടിനോടു ചേര്‍ന്ന മതിലും തകര്‍ക്കാനുള്ള ശ്രമത്തിനാണ് ഹൈക്കോടതിയുടെ വിലക്ക്. കൊച്ചി ചെലവന്നൂരിലാണ് താരത്തിന്റെ വീട്. ഇവിടേക്കുള്ള വഴി ടാര്‍ ചെയ്യാത്തതിനാല്‍ നാലു വര്‍ഷം മുന്നേ ജയസൂര്യയും കോര്‍പ്പറേഷനും തമ്മില്‍ കൊമ്പു കോര്‍ത്തിരുന്നു. അന്നു തുടങ്ങിയ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ കായല്‍ കൈയേറ്റ ആരോപണത്തില്‍ എത്തി നില്‍ക്കുന്നത്. എന്തായാലും, കൈയ്യേറ്റം ഒഴിപ്പിച്ച കൊച്ചി നഗരസഭയുടെ നടപടി ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. ഇനിയൊരു ഉത്തരവുവരെ ഒഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കാനാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശം. ജയസൂര്യ നല്‍കിയ ഹര്‍ജിയിലാണിത്.

കായല്‍ കൈയേറി നിര്‍മിച്ച ബോട്ട് ജെട്ടി കഴിഞ്ഞദിവസം പൊളിച്ചുനീക്കിയിരുന്നു. മതില്‍ പൊളിക്കുന്ന നടപടിയാണ് ഹൈക്കോടതി വിലക്കിയത്. ചെലവന്നൂരിലെ ഭൂമി തന്റെ ഉടമസ്ഥതയിലാണെന്നും കൈയേറ്റമില്ലെന്നും ജയസൂര്യ പറയുന്നു. 

കൈയേറ്റം നീക്കാനുള്ള നഗരസഭയുടെ ഉത്തരവ് തന്റെ വാദം പരിഗണിക്കാതെയാണ്. അപ്പീല്‍ തള്ളിയ തദ്ദേശസ്ഥാപനങ്ങളുടെ ട്രിബ്യൂണലും വസ്തുതകള്‍ ശരിയായി വിലയിരുത്തിയില്ല. രണ്ട് ഉത്തരവുകളും ഹര്‍ജിയില്‍ ചോദ്യംചെയ്യുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക