Image

32-മത് മാര്‍ത്തോമ്മ കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

ഷാജി രാമപുരം Published on 06 April, 2018
32-മത് മാര്‍ത്തോമ്മ കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
ഹ്യൂസ്റ്റണ്‍: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ജൂലൈ 5 മുതല്‍ 8വരെ ഹ്യൂസ്റ്റണിലെ ഹോട്ടല്‍ ഹില്‍ട്ടണില്‍ വെച്ച് നടത്തപ്പെടുന്നു 32-മത് ഫാമിലി കോണ്‍ഫ്രറന്‍സിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുവാനായി ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസ് ഇന്ന് (വെള്ളിയാഴ്ച) വൈകീട്ട് 7 മണിക്ക് ഹ്യൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ പള്ളിയില്‍ വെച്ച് നടത്തപ്പെടുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നു.

ബിഷപ്പ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസ് പ്രസിഡന്റും, റവ.എബ്രഹാം വര്‍ഗീസ്(അനു അച്ചന്‍) വൈസ് പ്രസിഡന്റും, ജോണ്‍ കെ.ഫിലിപ്പ് (പ്രകാശ്) സെക്രട്ടറിയും, സജു കോര ട്രഷറാറും, എബി ജോര്‍ജ് അക്കൗണ്ടന്റും ആയ ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയനില്‍പ്പെട്ട ഇടവകകള്‍ ചേര്‍ന്നുള്ള റീജിയണല്‍ ആക്റ്റിവിറ്റി കമ്മറ്റിയുടെ (ആര്‍.എ.സി.) ചുമതലയില്‍ ആണ് ഈ വര്‍ഷത്തെ മാര്‍ത്തോമ്മ കുടുംബ സംഗമം നടത്തപ്പെടുന്നത്.

ജനറല്‍ കണ്‍വീനര്‍ റവ.എബ്രഹാം വര്‍ഗീസിന്റെ നേതൃത്വത്തില്‍ വിവിധ സബ് കമ്മറ്റികള്‍ കോണ്‍ഫ്രറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു. ഭദ്രാസനത്തിന്റെ വിവിധ ഇടവകകളില്‍ നിന്ന് ആവേശകരമായ പിന്തുണയാണ് ഇതുവരെ ലഭിച്ചുകൊണ്ടിരിക്കുന്നത് എന്ന് വിവിധ കമ്മറ്റികളുടെ ചെയര്‍മാന്‍മാരും, കണ്‍വീനര്‍മാരും ആയ റവ.മാത്യൂസ് ഫിലിപ്പ്, റവ.ജോണ്‍സണ്‍ തോമസ് ഉണ്ണിത്താന്‍, റവ.ഫിലിപ്പ് ഫിലിപ്പ്, റവ.വിജു വര്‍ഗീസ്, റവ.സോനു എസ്.വര്‍ഗീസ്, റവ.ബിജു പി. സൈമണ്‍, ടി.എ.മാത്യു, ഡോ.ഈപ്പന്‍ ഡാനിയേല്‍, മാത്യു പി. വര്‍ഗീസ്, റവ.ബിജു പി. സൈമണ്‍, ടി.എ.മാത്യു, ഡോ.ഈപ്പന്‍ ഡാനിയേല്‍, മാത്യു പി. വര്‍ഗീസ്(വില്‍സണ്‍), ഈശോ മാളിയേക്കല്‍, പി.എം.ജയിക്കബ്, മാത്യൂസ് വര്‍ഗീസ്, തോമസ് തൈപറമ്പില്‍, ജോണ്‍ കുരുവിള, ജോണ്‍ വര്‍ഗീസ്, മറിയാമ്മ തോമസ്, ജോയ് എസ്. സാമുവേല്‍, ജോസഫ് ജോര്‍ജ്ജ്, സബാന്‍ പി. സാമുവേല്‍, സാം റോജിന്‍ ഉമ്മന്‍, ജെയിംസ് ജോസഫ്, ഫിലിപ്പ് മാത്യു, സാറ ഫിലിപ്പ്, വിജു കോട്ടയം, റെജി.വി.കുര്യന്‍, വത്സാ മാത്യു, ജോര്‍ജ് ജയിക്കബ്, സഖറിയാ കോശി, ഭദ്രാസന ട്രഷറാര്‍ ഫിലിപ്പ് തോമസ് സി.പി.എ. എന്നിവര്‍ അറിയിച്ചു.

32-മത് മാര്‍ത്തോമ്മ കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക