Image

ഭാരത്‌ ബന്ദിലെ സംഘര്‍ഷം: ദളിത്‌ യുവാവിനെ വെടിവെച്ച്‌ കൊന്നു

Published on 06 April, 2018
ഭാരത്‌ ബന്ദിലെ സംഘര്‍ഷം: ദളിത്‌ യുവാവിനെ വെടിവെച്ച്‌ കൊന്നു

ഭാരത്‌ ബന്ദിനിടെ വീടുകള്‍ തീയിട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ദളിത്‌ യുവാവിനെ ഉത്തര്‍പ്രദേശില്‍ വെടിവെച്ച്‌ കൊന്നു. ബഹുജന്‍ സമാജ്‌ വാദി പാര്‍ട്ടി പ്രവര്‍ത്തകനായ ഗോപി പരിജയാണ്‌ വെടിയേറ്റ്‌ മരിച്ചത്‌. കലാപമുണ്ടാക്കിയെന്നാരോപിച്ചാണ്‌ യുവാക്കളുടെ പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. 28കാരനായ ഗോപിയുടെ പേരാണ്‌ ലിസ്റ്റില്‍ ആദ്യമുണ്ടായിരുന്നത്‌.

ഏപ്രില്‍ രണ്ടിന്‌ നടന്ന ഭാരത്‌ ബന്ദിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ വീടുകള്‍ക്ക്‌ തീവെച്ചു എന്നാരോപിച്ച്‌ നിരവധി യുവാക്കളെ ഉള്‍പ്പെടുത്തിയ പട്ടിക സോഷ്യല്‍ മീഡിയയില്‍പ്രചരിക്കപ്പെട്ടിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ യുവാവ്‌ വെടിയേറ്റ്‌ മരിച്ചത്‌. കലാപമുണ്ടാക്കിയ ദളിത്‌ അക്രമകാരികളുടെ പേര്‌ എന്ന്‌ പറഞ്ഞാണ്‌ പട്ടിക സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടത്‌. ഈ ലിസ്റ്റില്‍ നിരവധി യുവാക്കളുടെ പേര്‌ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

ഗോപിയുടെ ശരീരത്തില്‍ അഞ്ച്‌ തവണ വെടിയെറ്റുവെന്ന്‌ പൊലീസ്‌ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക