Image

ലാലു പ്രസാദ്‌ന്റെ മകന്‍ തേജ്‌ യാദവ്‌ വിവാഹിതനാകുന്നു

Published on 06 April, 2018
ലാലു പ്രസാദ്‌ന്റെ  മകന്‍ തേജ്‌ യാദവ്‌ വിവാഹിതനാകുന്നു

പട്‌ന: ആര്‍.ജെ.ഡി. നേതാവ്‌ ലാലു പ്രസാദ്‌ യാദവിന്റെ മകന്‍ തേജ്‌ പ്രതാപ്‌ യാദവ്‌ വിവാഹിതനാകുന്നു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ദരോഗ പ്രസാദ്‌ റായുടെ കൊച്ചുമകള്‍ ഐശ്വര്യ റായ്‌ ആണ്‌ വധു

എംബിഎ ബിരുദധാരിയാണ്‌ ഐശ്വര്യ. നിയമസഭയില്‍ ലാലുവിന്റെ സഹകാരിയായിരുന്ന ചന്ദ്രിക റായിയുടെ മകളാണിവര്‍. മൂന്നു മക്കളില്‍ മൂത്തയാളാണ്‌ ഐശ്വര്യ. സഹോദരി ആയുഷി റായി എന്‍ജിനീയറും സഹോദരന്‍ അപൂര്‍വ റായ്‌ നിയമ വിദ്യാര്‍ഥിയുമാണ്‌.

വിവാഹനിശ്ചയം ഏപ്രില്‍ 18നും വിവാഹം മേയ്‌ 12നും നടക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ ലാലുവിന്റെ കുടുംബവുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍ അറിയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക