Image

കുരങ്ങണി കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 23 ആയി

Published on 06 April, 2018
കുരങ്ങണി കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 23 ആയി


ചെന്നൈ: കേരള തമിഴ്‌നാട്‌ അതിര്‍ത്തിയായ കുരങ്ങണിയില്‍ ഉണ്ടായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 23 ആയി. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്വേതയാണ്‌ മരിച്ചത്‌. മൃതദേഹം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു.

കഴിഞ്ഞ മാര്‍ച്ച്‌ 11 നാണ്‌ കുരങ്ങിണിയില്‍ 39 അംഗ ട്രക്കിങ്‌ സംഘം തീപിടുത്തത്തില്‍പ്പെട്ടത്‌. ഒമ്‌ബതുപേര്‍ അപകടസ്ഥലത്തു തന്നെ മരിച്ചിരുന്നു. അതേസമയം 14 പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്‌ മരണപ്പെട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക