Image

മോദി സര്‍ക്കാറിന്റെ ദളിത്‌ വിരുദ്ധ നിലപാടിനെതിരെ ബി.ജെ.പി നേതാക്കളായ ദളിതര്‍ ബി.എസ്‌.പിയില്‍ ചേര്‍ന്നു

Published on 06 April, 2018
മോദി സര്‍ക്കാറിന്റെ ദളിത്‌ വിരുദ്ധ നിലപാടിനെതിരെ  ബി.ജെ.പി നേതാക്കളായ ദളിതര്‍ ബി.എസ്‌.പിയില്‍ ചേര്‍ന്നു

ലക്‌നൗ: മോദി സര്‍ക്കാറിന്റെ ദളിത്‌ വിരുദ്ധ നിലപാടിനെതിരെ യു.പിയിലെ ബി.ജെ.പിയില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ബി.ജെ.പി നേതാവും അകാലിയിലെ മുന്‍ എം.എല്‍.എയുമായ ചൗധരി മോഹന്‍ ലാല്‍ ബാംഗ്‌ക ബി.ജെ.പിവിട്ട്‌ ബി.എസ്‌.പിയില്‍ ചേര്‍ന്നു.

ബി.ജെ.പി നേതാവ്‌ സ്വര്‍ണ റാമിന്റെ മൂത്തമകനാണ്‌ ചൗധരി മോഹന്‍ ലാല്‍ ബാംഗ. വ്യാഴാഴ്‌ച വാര്‍ത്താസമ്മേളനത്തിലാണ്‌ അദ്ദേഹം ബി.ജെ.പി വിടുന്ന കാര്യം അറിയിച്ചത്‌.

അദ്ദേഹത്തിനു പുറമേ ബ്ലോക്ക്‌ സമിതി ചെയര്‍മാന്‍ ബല്‍വീന്ദര്‍ റാം, ബ്ലോക്ക്‌ സമിതി അംഗം ജശ്വീന്ദര്‍ കൗര്‍, മുന്‍ സര്‍പഞ്ച്‌ സുരീന്ദര്‍ സിങ്‌ എന്നിവരും ബി.എസ്‌.പിയില്‍ ചേര്‍ന്നു.

നരേന്ദ്രമോദി സര്‍ക്കാറിന്റെ ദളിത്‌ വിരുദ്ധ നടപടികളിലും പാവപ്പെട്ടവര്‍ക്കെതിരായ നടപടികളിലും ഏറെ അതൃപ്‌തിയുണ്ടെന്നും അതാണ്‌ രാജിക്ക്‌ കാരണമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക