Image

ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ, അഞ്ച് ലോക്‌സഭാ എംപിമാര്‍ രാജിവച്ചു

Published on 06 April, 2018
ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ, അഞ്ച് ലോക്‌സഭാ എംപിമാര്‍ രാജിവച്ചു
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ അഞ്ച് ലോക്‌സഭാ എംപിമാര്‍ രാജിവച്ചു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് എംപിമാരുടെ നടപടി. ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജനനാണ് എംപിമാര്‍ രാജിക്കത്ത് കൈമാറിയത്. 

ആന്ധ്ര സംസ്ഥാനത്തിനു പ്രത്യേക പദവി, കര്‍ഷക പ്രശ്‌നങ്ങള്‍ എന്നിവ ഉന്നയിച്ച് ബജറ്റ് സമ്മേളനത്തില്‍ നിരവധി തവണയാണ് എംപിമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ആന്ധ്രായ്ക്കു പ്രത്യേക പദവി അനുവദിച്ചില്ലെങ്കില്‍ അംഗങ്ങള്‍ രാജിവയ്ക്കുമെന്നു വൈഎസ്ആര്‍ കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക