Image

ആനി ലിബു ജെ എഫ് എ ജനറല്‍ സെക്രട്ടറി

തോമസ് കൂവള്ളൂര്‍ Published on 06 April, 2018
ആനി ലിബു ജെ എഫ് എ ജനറല്‍ സെക്രട്ടറി
ന്യൂജേഴ്‌സി: ന്യൂജേഴ്‌സി കേന്ദ്രമായി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിച്ചുവരുന്ന ജെസ്റ്റിസ് ഫോര്‍ ഓള്‍ (ജെ എഫ് എ) എന്ന നാഷണല്‍ സംഘടനയുടെ ഡയറക്ടര്‍ബോര്‍ഡ് മീറ്റിംഗ് ഏപ്രില്‍ 2-ാം തീയതി തിങ്കളാഴ്ച വൈകിട്ട് 8 മണിക്ക് കൂടുകയുണ്ടായി. പ്രസ്തുത ടെലികോണ്‍ഫറന്‍സ് മീറ്റിംഗിന്റെ മോഡറേറ്റര്‍ ടെക്‌സാസില്‍ നിന്നുള്ള ഏ സി ജോര്‍ജ്ജ് ആയിരുന്നു. പ്രസ്ഥാനത്തിന് വേണ്ടി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച് ഇഹലോകത്തില്‍ നിന്നും വേര്‍പിരിഞ്ഞുപോയ തോമസ് എം തോമസ്, ജോസ്പിന്റോ സ്റ്റീഫന്‍ എന്നിവരെ സ്മരിച്ച് ഒരുമിനിറ്റ് മൗനപ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് മീറ്റിംഗ് തുടങ്ങിയത്.

പ്രസ്ഥാനത്തിന്റെ ചെയര്‍മാന്‍ തോമസ് കൂവള്ളൂര്‍ പങ്കെടുത്തവര്‍ക്കെല്ലാം സ്വാഗതം ആശംസിച്ചു. കൂടാതെ ജെ എഫ് എയില്‍ പ്രവര്‍ത്തിക്കുന്ന ഡയറക്ടര്‍മാരെല്ലാം തന്നെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് തഴക്കവും പഴക്കവുമുള്ളവരാണെന്നകാര്യം പ്രത്യേകം എടുത്തുപറഞ്ഞു.

തുടര്‍ന്ന് ജെ എപ് എയുടെ നിയമോപദേഷ്ടാവ് കൂടിയായ അറ്റോര്‍ണി ജേക്കബ് കല്ലുപുര അംഗസംഖ്യയില്‍ കുറവാണെങ്കിലും കര്‍മ്മശേഷിയില്‍ അമേരിക്കയിലെ അല്ല ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പോലും അറിയപ്പെടുന്ന ഒരു പ്രസ്ഥാനമായി മാറിയിരിക്കുകയാണ് ജെ എഫ് എ എന്നും, ഇതിനോടകം സാധാരണക്കാര്‍ക്ക് വേണ്ടി മറ്റാര്‍ക്കും ചെയ്യാന്‍ പറ്റാത്ത പല കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍  ജെ എഫ് എയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നും ഇനിയും വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നുള്ള പ്രത്യാശ പ്രകടിപ്പിക്കുകയുണ്ടായി.

പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് കാലിഫോര്‍ണിയയില്‍ നിന്നുള്ള പ്രേമ ആന്റണി തെക്കേക്ക് പ്രസ്ഥാനത്തെ പുതിയൊരു തലത്തിലേക്ക് കൊണ്ടു പോകുന്നതിന് വേണ്ടി പ്രവര്‍ത്തനശേഷിയുള്ളവരെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ ശ്രമം നടത്തണമെന്നും, വെറും സ്ഥാനം പേരിന് മാത്രം വഹിച്ചാല്‍ പോരാ, പ്രവര്‍ത്തനത്തിലൂടെ സംഘടനയെ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണമെന്നുള്ള സന്ദേശം നല്‍കുകയുണ്ടായി.

സംഘടനയുടെ തുടക്കം മുതല്‍ക്കുള്ള ജനറല്‍ സെക്രട്ടറി അരിസോണയില്‍ നിന്നുള്ള ചെറിയാന്‍ ജേക്കബ് ജോലിത്തിരക്ക് മൂലം മറ്റുള്ളവരെപ്പോലെ പ്രവര്‍ത്തിക്കാന്‍ പറ്റാതെ വന്നിരിക്കുന്നതിനാല്‍ തന്റെ സ്ഥാനത്തേക്ക് തന്നെക്കാള്‍ കഴിവുള്ള ഒരാളെ കണ്ടെത്തണമെന്ന് നിര്‍ദ്ദേശം വയ്ക്കുകയുണ്ടായി. എന്തുതന്നെ ആണെങ്കിലും തന്റെ ഭാഗത്തുനിന്നും എല്ലാവിധ പിന്‍തുണയും ഉണ്ടായിരിക്കുമെന്നും അദ്ധേഹം വാഗ്ദാനം ചെയ്തു.

സംഘടനയില്‍ ജനറല്‍ സെക്രട്ടറിക്ക് നിര്‍ണ്ണായകമായ ഉത്തരവാദിത്വങ്ങളു ള്ളതിനാല്‍ ആസ്ഥാനത്തേക്ക് ജെ എഫ്എയിലെ സജീവാംഗവും പിആര്‍ഒ കൂടി ആയ ആനി ലിബുവിനെ ഡയറക്ടര്‍ ബോര്‍ഡ് ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.  സംഘടനയെ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്താന്‍ തന്നാലാവത് ചെയ്യുന്നതായിരിക്കുമെന്നും  കേരളത്തിലും ഡല്‍ഹിയിലുമെല്ലാം അമേരിക്കയില്‍ ജെഎഫ്എ ചെയ്തു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സമയാസമയങ്ങളില്‍  വിശദീകരിക്കുന്നതായിരിക്കും  എന്നവര്‍ പറയുകയു ണ്ടായി. ജനറല്‍ സെക്രട്ടറിയെ സഹായിക്കുന്നതിലേക്ക് യു. എ. നസീര്‍, ചെറിയന്‍ ജേക്കബ് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായി നിയോഗി ക്കുകയും ചെയ്തു.

ജെഎഫ്എ എല്ലാവര്‍ക്കും  നീതി ലഭിക്കുന്നതിനുവേണ്ടി മാത്രമാണ് ഇത്രനാളും പ്രവര്‍ത്തിച്ചതെന്നും തുടര്‍ന്നും അങ്ങനെ തന്നെ തുടരണമെന്നും  ജാതിയുടെയോ മതത്തിന്റെയോ പേരില്‍ തിരിവില്ലാതെ എല്ലാവരെയും സമഭാവനയോടെ കാണുന്ന ഒരു പ്രസ്ഥാനമാക്കി മാറ്റണമെന്നും ജോയിന്റ് സെക്രട്ടറി യു. എ. നസീര്‍ പറഞ്ഞു

സംഘടനയുടെ വൈസ് ചെയര്‍മാന്‍ അജിത് നായര്‍ ആരെയും തള്ളിക്കളയാതെ എല്ലാവരെയും  കൂട്ടിച്ചേര്‍ത്ത് ഒരുമയോടെ മുമ്പോട്ടു പോകാന്‍ ജെഎഫ്എയുടെ നേതൃത്വം  പ്രത്യേകം ശ്രദ്ധിക്കണമെന്ന് സൂചിപ്പിച്ചു.

നാഷണല്‍ ലെവലില്‍ അറിയപ്പെടുന്ന ജനസമ്മതനായ ഗോപിനാഥക്കുറുപ്പ് ജെഎഫ്എയില്‍ ഒരു ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് തന്റെ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു.

സംഘടനയുടെ ഒഴിവു വന്ന ട്രഷറാര്‍ സ്ഥാനത്തേക്ക് ന്യൂജഴ്‌സിയില്‍ നിന്നുള്ള ഫിലിപ്പ് മാരേട്ടിനെ ചെയര്‍മാന്‍ തോമസ് കൂവള്ളൂര്‍ നിര്‍ദ്ദേശിച്ചത് ഡയറക്ടര്‍ ബോര്‍ഡ് ഐക്യകണ്‌ഠേന പാസ്സാക്കുകയുണ്ടായി. പ്രസ്ഥാനത്തിനുവേണ്ടി തന്നാലുവന്നതു ചെയ്യാന്‍ തയ്യാറാണെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനറല്‍ സെക്രട്ടറി ആനി ലിബുവും ട്രഷറാര്‍ ഫിലിപ്പ് മാരേട്ടും 2018 മയ് 13 ഞായറാഴ്ച ഉച്ചകഴിഞ്ഞ് യോങ്കേഴ്‌സില്‍ നടത്താന്‍  കുട്ടികള്‍ക്കു വേണ്ടിയുള്ള പ്രസംഗ മത്സരം നല്ല രീതിയില്‍ നടത്തുന്നതിന് പ്ലാന്‍  ചെയ്യുന്നതായിരിക്കുമെന്നും  അന്നേദിവസം ജെഎഫ്എയുടെ  5-ാം വാര്‍ഷികം  ആഘോഷിക്കുന്നതിനും പ്ലാന്‍ തയ്യാറാക്കുന്നതായിരിക്കുമെന്നും  പറഞ്ഞു. ഫെയ്‌സ് ബുക്കിലൂടെയും മറ്റ് മാദ്ധ്യമങ്ങളിലൂടെയും  കുട്ടികളുടെ പ്രസംഗ മത്സരത്തിന്റെ വിവരം അറിയിക്കുന്നതായിരിക്കുമെന്നും ആനി ലിബു പറഞ്ഞു.

കുറെ നാളത്തെ ഇടവേളയ്ക്കുശേഷം ഇത്തരത്തില്‍ അടുക്കും ചിട്ടയോടും കൂടി ഒരു ടെലികോണ്‍ഫറന്‍സ് നടത്താന്‍ കഴിഞ്ഞതിന് ജെഎഫ്എയുടെ  ഭാരവാഹികളെയെല്ലാം മോഡറേറ്റര്‍ എ.സി.ജോര്‍ജ് പ്രത്യേകം പുകഴ്ത്തി. ഇടയ്ക്കിടെ ഇത്തരത്തില്‍ ടെലികോണ്‍ഫറന്‍സുകള്‍ നടത്തുന്നത് സംഘടനയുടെ വളര്‍ച്ചയ്ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു നോവലിസ്റ്റും അറിയപ്പെടുന്ന നടനുമായ തമ്പി ആന്റണിയും ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ സംബന്ധിച്ചിരുന്നു.ചെറിയാന്‍ ജേക്കബ് പങ്കെടുത്തവര്‍ക്കെല്ലാം പ്രത്യേകം പ്രത്യേകം നന്ദി രേഖപ്പെടുത്തി. കുട്ടികളുടെ പ്രസംഗത്തിന്റെ വിശദവിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.

ആനി ലിബു ജെ എഫ് എ ജനറല്‍ സെക്രട്ടറി  ആനി ലിബു ജെ എഫ് എ ജനറല്‍ സെക്രട്ടറി  ആനി ലിബു ജെ എഫ് എ ജനറല്‍ സെക്രട്ടറി  ആനി ലിബു ജെ എഫ് എ ജനറല്‍ സെക്രട്ടറി  ആനി ലിബു ജെ എഫ് എ ജനറല്‍ സെക്രട്ടറി  ആനി ലിബു ജെ എഫ് എ ജനറല്‍ സെക്രട്ടറി
Join WhatsApp News
Joseph 2018-04-06 07:51:43
ജസ്റ്റീസ് ഫോർ ഓൾ സംഘടനയുടെ പുതിയ ഭാരവാഹികളെയും പ്രവർത്തകരെയും അഭിനന്ദിക്കുന്നു. ശ്രീ തോമസ് കൂവള്ളൂരിനെ ഞാൻ പരിചയപ്പെട്ടത് ഈ സംഘടനയിൽക്കൂടിയാണ്. നീതിക്കായുള്ള പോരാട്ടത്തിൽ ഓടി നടക്കുന്ന കൂവള്ളൂരിന്റെ വിജയ കഥകൾ അമേരിക്കൻ ജീവിതത്തിലെ ഒരു ചരിത്രം തന്നെയാണ്.

കുട്ടികളുടെ പ്രസംഗ മത്സരം നടത്തുന്നപോലെ പുതിയതായി നാട്ടിൽ നിന്ന് വരുന്ന ചെറുപ്പക്കാർക്ക് ഈ നാടിന്റെ നിയമവ്യവസ്ഥകളെപ്പറ്റിയും ബോധവൽക്കരണ ക്ളാസുകൾ നടത്തുന്നതു നന്നായിരിക്കും. 

അമേരിക്കയിൽ സെക്സിനു യാതൊരു നിയന്ത്രണവുമില്ലെന്നും ആർക്കും ഏതു സമയത്തും ലഭിക്കുമെന്നും ഒരു പള്ളീലച്ചന്റെ പ്രസംഗം യൂട്യൂബിൽ കേട്ടു. ഇത്തരം ചിന്താഗതികൾ നാട്ടിലുള്ള പലരും വെച്ചുപുലർത്തുന്നുണ്ട്. അനുവാദം കൂടാതെ ഒരു സ്ത്രീയുടെ ദേഹത്തു സ്പർശിച്ചാൽ പോലും ജയിലിൽ പോവുമെന്ന വസ്തുത പുതിയതായി ഇവിടെ കുടിയേറുന്നവർ മനസിലാക്കുന്നില്ല. 

ചാറ്റിൽക്കൂടി പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയുടെ വലയിൽപ്പെട്ടു ജയിലിലായ ഒരു ചെറുപ്പക്കാരനെ തോമസ് കൂവള്ളൂരിന്റെ നേതൃത്വത്തിലുള്ള സംഘടന രക്ഷപെടുത്തിയതും അഭിനന്ദിനീയമായിരുന്നു. 

ശരിയായ ദിശയിൽ പോയാൽ ഈ സംഘടനയ്ക്ക് പലതും ചെയ്യാൻ സാധിക്കും. ജാതി ചിന്തകൾ കുത്തി കയറ്റാതിരുന്നാൽ മതി. ഈ സംഘടന മാനുഷികമൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്നതും അഭിനന്ദിനീയമാണ്. സംഘടനയ്ക്ക് സർവ്വവിധ ഭാവുകങ്ങളും അർപ്പിക്കുന്നു.
Thomas Koovalloor 2018-04-06 08:45:07
Thank you for the good comment, Mr. Joseph Mathew Padannamackel Sir. I hope Annie Libu and our new team will make J.F. A. to a new level. You could watch and see in the coming years.
Observer from Rockland. 2018-04-06 13:14:30

Mr.Padanamakal

You have a reputation as a good writer. Most of your articles are products of good research and study. But when you make some false comments about the achievements of  jfa, you loose your credibility. You might remember how they tried to mess-up the cases of Anand John & John of Rockland. About the immigrant Malayalee who was charged with sexual assault, what did jfa do?  Absolutely nothing other than some false claims.

 You along with jfa need to be aware that few people wearing T shirts, or holding signs cannot influence or alter court decisions. If anyone claim to influence the court, it is obstruction of justice. Remember when a Malayalee is a culprit or charged with a crime, there is a victim on the other side. Just to make you guys aware. Will continue if you guys continue your false & exaggerated claims.

വായനക്കാരൻ 2018-04-06 15:51:01
പേരുവെച്ചു എഴുതുന്ന ഒരാളെ വിശ്വസിക്കാനാണെനിക്കിഷ്ടം. 

ഒരു മാതിരി വായനക്കാർക്കും അതാണിഷ്ടം. വെറുതെ കുറ്റം പറയുന്നതിൽ കാര്യമൊന്നുമില്ല.

I do not know much about this case. But...ഒരു നേട്ടവും ഉണ്ടാക്കിയില്ലെങ്കിൽ പോലും, അവർ ശ്രമിച്ചില്ലേ

അതാണ് നിങ്ങൾ കാണേണ്ടത്, ഒരു നല്ല പ്രയത്നം... അത് കാണാതെ പോകുന്നതാണ് നിങ്ങളുടെ കഴിവുകേട്...
Andrew 2018-04-06 15:57:09
എല്ലാ കുറ്റങ്ങൾക്കും പല വശങ്ങളുണ്ട്:
വാദിയുടെ വശം, പ്രതിയുടെ വശം, പിന്നെ സത്യത്തിൻറെ വശം

ഏതെങ്കിലും വശത്തുനിന്നാൽ, മറ്റുവശം സ്വാഭാവികമായും എതിരാകും
പക്ഷേ, സ്വന്തം ആളുകൾ അറിയാതെ പറ്റിയ ഒരു തെറ്റിനാൽ ശിക്ഷിക്കപ്പെടുമ്പോൾ, കൈയും കെട്ടിനിൽക്കുന്നവനല്ല യഥാർത്ഥ സഹോദരൻ.

നിരീക്ഷകൻ സത്യം പറയുന്ന ആളാണെങ്കിൽ പേര് പറഞ്ഞു വിമർശിക്കൂ.
അതിന് ധൈര്യമില്ല എന്നതുതന്നെ, നിങ്ങൾ നുണയാണ് പറയുന്നതെന്ന് വായനക്കാരോട് വിളിച്ചു പറയുന്നു 
Joseph 2018-04-06 21:21:46
"സ്വന്തം ആളുകൾ അറിയാതെ പറ്റിയ ഒരു തെറ്റിനാൽ ശിക്ഷിക്കപ്പെടുമ്പോൾ, കൈയും കെട്ടിനിൽക്കുന്നവനല്ല യഥാർത്ഥ സഹോദരൻ" ആൻഡ്രുസ് എഴുതിയിരിക്കുന്ന ഈ തത്ത്വചിന്ത മനസിനെ സ്പർശിക്കുന്നതാണ്. നല്ല മനസ്ഥിതിയുള്ളവർക്കേ ഇങ്ങനെ ചിന്തിക്കാൻ സാധിക്കുള്ളൂ. ശുദ്ധമായ മനസ് വസിക്കുന്നത് അമ്പലത്തിലോ ദേവാലയത്തിലോ അല്ല. ഹൃദ്യമായ ഒരുവന്റെ മനസിന് നാസ്തികനെന്നോ മതവിശ്വാസിയെന്നോ യുക്തിവാദിയോ എന്ന് വ്യത്യാസമില്ല.  

'ജോജോ ജോണിന്റെ' കേസ് തന്നെ ഉദാഹരണമാണ്. അർദ്ധരാത്രിയിൽ അദ്ദേഹം ബോട്ട് ഡ്രൈവ് ചെയ്തു അപകടമുണ്ടാക്കി. അത് അദ്ദേഹത്തിൻറെ രണ്ടു സുഹൃത്തുക്കളുടെ മരണത്തിന് ഇടയാക്കി. അറിയാതെ ചെയ്ത ഈ തെറ്റിന് ഇല്ലാത്ത വകുപ്പുകളൊക്കെ കൂട്ടിയിണക്കി പോലീസ് അന്ന് കേസ് ചാർജ് ചെയ്യുകയായിരുന്നു. ഇരുപതു കൊല്ലം ശിക്ഷകൾ നല്കത്തക്ക വകുപ്പുകൾ ചേർത്തുള്ള കേസായിരുന്നു അത്. എതിർഭാഗം ഒരു വൻകിട കോർപ്പറേറ്റ് കമ്പനിയും. നിയമവും അധികാരവും പോലീസും അവർക്കൊപ്പമായിരുന്നു. 

'ജോജോ ജോൺ' അന്ന് ബാങ്ക് മാനേജരായിരുന്നു. എന്റെ വീടിനു സമീപമുളള ആ ബാങ്കിൽ   എത്തുന്ന സമയത്തെല്ലാം ജോജോ അകത്തു നിന്ന് ഓടി വന്നു എന്നോട് കുശലാന്വേഷണങ്ങൾ നടത്തുമായിരുന്നു. അമേരിക്കയിൽ ജനിച്ചു വളർന്ന ഒരു ചെറുപ്പക്കാരന്റെ സൗഹാർദപരമായ പെരുമാറ്റ രീതികൾ വളരെ ഹൃദ്യവുമായിരുന്നു. പ്രത്യേകമായ സ്നേഹ ബഹുമാനങ്ങൾ എനിക്ക് ആ ചെറുപ്പക്കാരനോടുണ്ടായിരുന്നു. 

അപകട ശേഷം 'ജോജോ ജോണിനെ' അവഹേളിച്ചുകൊണ്ടുള്ള വാർത്തകൾ അമേരിക്കൻ പത്രങ്ങളിൽ സ്ഥിരമായി വന്നു തുടങ്ങി. വാർത്തകൾ വായിക്കുന്നവർക്ക് അദ്ദേഹം മയക്കുമരുന്നിനടിമയായ ഒരു കുറ്റവാളിയെന്ന് മാത്രമേ തോന്നുമായിരുന്നുള്ളൂ. 

കൂവള്ളൂരിന്റെയും എന്റെയും അഭിപ്രായങ്ങൾ ആരായാൻ അമേരിക്കൻ റിപ്പോർട്ടർമാർ ഞങ്ങളുമായും ടെലിഫോണിൽക്കൂടി വിവരങ്ങൾ ശേഖരിച്ചിരുന്നു. അഭിപ്രായങ്ങൾ അമേരിക്കൻ പത്രങ്ങൾ പ്രസിദ്ധീകരിച്ചതും ഓർക്കുന്നു. ജോജോ ജോണിന്റെ വ്യക്തിത്വത്തെ മാനിച്ചുകൊണ്ടുള്ള വാർത്തകൾ വരുകയും ചെയ്തു. 

'ജോജോ ജോണിന്' ജാമ്യം അനുവദിക്കുന്നതിനുള്ള രണ്ടരലക്ഷം ഡോളർ വ്യവസ്ഥയെയും കൂവള്ളൂർ  അമേരിക്കൻ പത്രങ്ങളിൽക്കൂടി വിമർശിച്ചിരുന്നു. പിറ്റേ ദിവസം തന്നെ ജാമ്യത്തുകയൊന്നുമില്ലാതെ ജാമ്യം അനുവദിക്കുകയും ചെയ്തു. ആപത്തിൽ അകപ്പെടുന്ന ഒരു സഹോദരനെ സഹായിക്കുകയെന്നതു മാനുഷിക ധർമ്മമാണ്. അക്കാര്യത്തിൽ കൂവള്ളൂരിനെ അഭിനന്ദിക്കണം. 

ഒബ്സർവറിന്റെ അഭിപ്രായവും ശരിയാണ്. ഒരു രാജ്യത്തിന്റെ നിയമം ആർക്കും മാറ്റാൻ സാധിക്കില്ല. എങ്കിലും നീതിക്കായി ശബ്ദം ഉയർത്തേണ്ടതും എല്ലാ പരിഷ്കൃത സമൂഹങ്ങളുടെയും കടമയാണ്. ആപത്തിൽ അകപ്പെടുന്നവന് ധാർമ്മിക പിന്തുണ നൽകുന്നതിൽ തെറ്റില്ല. 'ജസ്റ്റീസ് ഫോർ ഓൾ' സംഘടനയിൽ ഞാൻ പ്രവർത്തകനല്ല. എങ്കിലും അവരുടെ ഉദ്ദേശശുദ്ധിയെ മാനിക്കാതിരിക്കാനും വയ്യ.  
അജ്ഞാതൻ 2018-04-06 23:04:02
ജീസസ് ഒരു നിരീശ്വരവാദിയായിരുന്നിരിക്കണം . ആംഡ്‌റൂസിനെപ്പോലെ . കാരണം അദ്ദേഹവും സഹോദരനെ സ്നേഹിക്കാൻ എന്നും  പഠിപ്പിച്ചിരുന്നു . എനിക്ക് ഏറ്റവും ഭയം ദൈവത്തിന്റെ പേരും പറഞ്ഞു നടക്കുന്ന ഭക്തന്മാരെയാണ് .  ഒരു ആട് കുഴിയിൽ വീണാൽ അതിനെ രക്ഷിക്കുമോ അതോ ദേവാലയങ്ങളിലേക്ക് ഈശ്വരനെ ആരാധിക്കാൻ ഓടുമോ? ഒരു അപരിചതൻ വഴിയരികിൽ കിടന്നാൽ അവനെ ഉപേക്ഷിച്ചു അവനു വേണ്ടി പ്രാർത്ഥിക്കാൻ പോകുമോ ?

അമേരിക്കയിലെ ഇവാഞ്ചലിസ്റ്റുകൾക്ക് അസാന്മാർഗ്ഗികതയുടെയും ദുർവ്യത്തിയുടെയും അനീതിയുടെയും മൂർത്തിമത്ത് ഭാവമായ ട്രംപിനെയാണ് ഇഷ്ടം? എനിക്ക് ഒന്നും മനസിലാകുന്നില്ല 

പേരില്ലാത്തവരെ കുറിച്ച് ഓർത്ത് കൂടുതൽ വിയർക്കണ്ട  പേര് വച്ച് പച്ചക്കള്ളം പറയുന്നതിനേക്കാൾ എത്രയോ നല്ലതാണ് പേരില്ലാതെ സത്യം വിളിച്ചു പറയുന്നത് .  

എന്തായാലും നന്മ ചെയ്യാൻ ഇതൊന്നും ഒരു പ്രശനമല്ല . 

നിന്നെപോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക 
വിശന്നു വരുന്നവന് ആഹാരം നൽകുക 
രോഗിയായവരെ ചെന്ന് കാണുക 
തടവിൽ ഉള്ളവരെ സന്ദർശിക്കുക 
അപരിചതരെ ചേർത്തുകൊള്ളുക 

ഇതൊക്കെ പച്ച മനുഷ്യർക്ക് ചെയ്യാവുന്ന നല്ല കാര്യങ്ങളാണ്. ഇനി ഇതിന്റെ ഉപജ്ഞാതാവ് ആരാണെന്ന് കണ്ടുപിടിച്ചു ഇനിയും ക്രൂശിക്കണ്ട .

നിങ്ങൾക്ക് എല്ലാവര്ക്കും ഒരു ശുഭരാത്രി 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക