Image

മധുരം 2018 തയ്യാര്‍

Published on 06 April, 2018
മധുരം 2018 തയ്യാര്‍
വേറിട്ടതും പ്രത്യേകതകള്‍ ഏറെയുള്ളതുമായ മധുരം 2018 സ്‌റ്റേജ് ഷോ പരിപാടി
അമേരിക്കയിലാകെ മധുരം വിളമ്പാന്‍ തയ്യാറായതായി സംഘാടകരായ R & T ടെലികമ്മ്യൂണിക്കേഷന്‍സ് പ്രസിഡന്റ് തോമസ് ഉമ്മന്‍ (ഷിബുവും) കേരള ടുഡേ മാനേജിംഗ്  ഡയറക്ടര്‍ ലാലു ജോസഫും അറിയിച്ചു.

ബിജുമേനോന്‍ നേതൃത്വം നല്കുന്ന പരിപാടിയുടെ സംവിധായകന്‍ ടൂ കണ്‍ട്രീസ് അടക്കം നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകന്‍ ഷാഫിയാണ്. സംഘത്തിലെ 24 കലാകാരന്മാര്‍ക്കും വിസ ലഭിച്ചതോടെ പരിപാടിയുടെ ഡ്രസ്സ് റിഹേഴ്‌സല്‍ കൊച്ചിയില്‍ വരുംദിനങ്ങളില്‍ നടക്കും.

കലാഭവന്‍ ഷാജോണ്‍, രാഹുല്‍ മാധവ്, നോബി എന്നിവര്‍ക്കൊപ്പം മുതിര്‍ന്ന നായിക ശ്വേതാമേനോന്‍, മിയ, ജംമ്‌നാ പ്യാരിയിലെ നായിക ഗായത്രി സുരേഷ്, 2016-ലെ കേരള
സര്‍വ്വകലാശാല കലാതിലകവും യുവനടിയുമായ മഹാലക്ഷ്മി എന്നിവരാണ് മലയാള
ചലച്ചിത്രരംഗത്തുനിന്ന് മധുരം 2018-ന്റെ വേദിയിലെത്തുന്നത്.

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പിന്നണിഗാന രംഗത്തെത്തിയ നജിം അര്‍ഷാദ്, പിന്നണി ഗായികയും വയലിനിസ്റ്റുമായ കാവ്യ അജിത്, മഴവില്‍ മനോരമയുടെ ഇന്ത്യന്‍ വോയ്‌സ് രണ്ടാംസ്ഥാനക്കാരനും പിന്നണിഗായകനുമായ വിഷ്ണുരാജ് എന്നിവരാണ് പ്രശസ്ത സംഗീത സംവിധായകന്‍ റോണി റാഫേല്‍ നയിക്കുന്ന സംഗീത വിഭാഗത്തിലുള്ളത്.

കോമഡി രംഗത്തെ പ്രഗത്ഭരായ ബിനു അടിമാലി, രാജേഷ് പരവൂര്‍, സുധി കൊട്ടിയം
എന്നിവര്‍ക്കൊപ്പം മറ്റ് താരങ്ങളും അണിനിരക്കുന്ന ഹാസ്യസ്കിറ്റുകള്‍ ഷാഫി-കലാഭവന്‍ ഷാജോണ്‍ ഭാവനയില്‍ രൂപപ്പെടുന്നതാണ്.

ഏപ്രില്‍ 27 ശനിയാഴ്ച ചിക്കാഗോയിലാണ് ആദ്യ പരിപാടി. അവസാനത്തേത് മെയ്
28-ന് കണക്ടികട്ടിലും. ഏപ്രില്‍ 29-ന് കാനഡയിലെ ടെറന്റോയിലേതടക്കം ആകെ 16 സ്റ്റേജുകളിലാണ് മധുരം 2018 അവതരിപ്പിക്കപ്പെടുക എന്ന് ഷിബുവും ലാലു ജോസഫും പറഞ്ഞു.

മൂന്ന് മണിക്കൂര്‍ നീളുന്ന നൃത്ത-ഗാന-കോമഡി ഇനങ്ങളടങ്ങുന്ന സ്റ്റേജ് ഷോയില്‍
നൃത്തത്തിന് പ്രത്യേക ഊന്നല്‍ നല്കിയിട്ടുണ്ട്. ബോളിവുഡിലും കോളിവുഡിലും കഴിവും മികവും തെളിയിച്ച പ്രഗത്ഭ നര്‍ത്തകരാണ് മധുരം 2018-ല്‍ പങ്കെടുക്കുന്നത്. ജിമിക്കി കമ്മലിന്റെയും ചിത്രീകരണം നടന്നുവരുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെയും നൃത്തരംഗങ്ങളുടെ സഹസംവിധായകന്‍ ശരവണന്‍, ബോളിവുഡില്‍ നിന്നുള്ള നൂപുര്‍, പ്രതീക്ഷ എന്നിവര്‍ക്കൊപ്പം കേരളത്തില്‍ നിന്നുള്ള സാബിനുമാണ് നടീനടന്മാര്‍ക്കൊപ്പം ചുവടുവയ്ക്കുക. വ്യക്തിപരവും കുടുംബപരവുമായ കാരണങ്ങളാല്‍ ഒഴിവായ സാജു നവോദയയ്ക്ക് പകരം
ബിനു അടിമാലി കൂടി ചേര്‍ന്നതോടെ കോമഡിരംഗങ്ങള്‍ ചിരിയുടെ അമിട്ടുപൊട്ടിക്കുമെന്ന് R & T ഡയറക്ടറന്മാരായ സിജി ജേക്കബ്, ജോഷ്വാ മാത്യു (ബോബി), ജോജി, ബെന്‍സണ്‍ എന്നിവര്‍ പറഞ്ഞു.

അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്റണി, ചമയക്കാരന്‍ രാജീവ് അങ്കമാലി, നിര്‍മ്മാതാവ് ജെന്‍സോ, കൊച്ചുമോന്‍ എന്നിവരും കേരള്‍ ടുഡേയുടെ കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ജെയ്‌സണ്‍ തെക്കേക്കരയുമാണ് R & T സംഘത്തിനൊപ്പം മധുരം 2018-ന് ചുക്കാന്‍ പിടിക്കുക.
വിശദവിവരങ്ങള്‍ക്ക് ഷിബു - 5168592531 (ന്യൂയോര്‍ക്ക്)



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക