Image

യുക്മ സാഹിത്യ മത്സരങ്ങളുടെ വിധിനിര്‍ണയം നടത്തിയത് പ്രശസ്തരായ സാഹിത്യ പ്രതിഭകള്‍

Published on 06 April, 2018
യുക്മ സാഹിത്യ മത്സരങ്ങളുടെ വിധിനിര്‍ണയം നടത്തിയത് പ്രശസ്തരായ സാഹിത്യ പ്രതിഭകള്‍

ലണ്ടന്‍: യുകെ മലയാളി സമൂഹത്തിലെ സാഹിത്യാഭിരുചികളും സര്‍ഗാത്മകതയുമുള്ള പ്രതിഭകളെ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുന്നതിനുമായി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യുക്മ സാഹിത്യ മത്സരങ്ങളുടെ വിധിനിര്‍ണയം നടത്തിയത് പ്രശസ്തരായ സാഹിത്യ പ്രതിഭകളായ പി.ജെ.ജെ. ആന്റണി, തന്പി ആന്റണി, ജോസഫ് അതിരുങ്കല്‍, ഡോ. ജോസഫ് കോയിപ്പള്ളി, മീര കമല എന്നിവരാണ്. 

ലേഖനം, കഥ, കവിത എന്നീ ഇനങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടത്തിയ സാഹിത്യ മത്സരങ്ങള്‍ക്ക് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. ലഭിച്ച രചനകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിജയികളെ ഏപ്രില്‍ 16ന് പ്രഖ്യാപിക്കുന്നതാണ്. സാഹിത്യവിഭാഗം കണ്‍വീനര്‍ ജേക്കബ് കോയിപ്പള്ളി പറഞ്ഞു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക