Image

സ്വിസ് മലയാളീസ് വിന്റര്‍ത്തൂറിന്റെ നൃത്ത സംഗീതസംഗമത്തിനു ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published on 06 April, 2018
സ്വിസ് മലയാളീസ് വിന്റര്‍ത്തൂറിന്റെ നൃത്ത സംഗീതസംഗമത്തിനു ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സൂറിച്ച്: സ്വിസ് മലയാളീസ് വിന്റര്‍ത്തൂറിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധനസമാഹരണത്തിനായി നടത്തുന്ന നൃത്ത സംഗീത സംഗമം ഏപ്രില്‍ 7 ശനിയാഴ്ച സൂറിച്ചില്‍ നടക്കപ്പെടുന്ന സംഗീത സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

നൃത്ത സംഗീത സംഗമത്തിന് നേതൃത്വം നല്‍കുന്നത് അനുഗ്രഹീത കലാകാരന്മാരായ ഫാ. വില്‍സണ്‍ മേച്ചെരില്‍, കലാഭവന്‍ നൈസ് എന്നിവരാണ്. സ്വിസ് മലയാളികള്‍ക്കായി സംഘടനയൊരുക്കുന്ന വിഷു, ഈസ്റ്റര്‍ സമ്മാനമായ നൃത്ത സംഗീത വിസ്മയം ഏപ്രില്‍ 7 ശനിയാഴ്ച വൈകുന്നേരം 5ന് ഫെറാള്‍ട്ടോറില്‍ വച്ചു നടക്കപ്പെടും.

സംഘടന നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്‍കിവന്ന എല്ലാ മലയാളികളെയും നന്ദിയോടെ സ്മരിക്കുന്നുവെന്നും തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നുവെന്നും ഈ വര്‍ഷത്തെ പരിപാടികളിലേക്ക് ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായും ഭാരവാഹികളായ സെബാസ്റ്റ്യന്‍ പാറയ്ക്കല്‍, മാര്‍ട്ടിന്‍ പുതിയേടത്ത്, റോയി പറങ്കിമാലില്‍, ബിജു പാറത്തലയ്ക്കല്‍, ബിജോയ് പുതിയേടം എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക