Image

ലൂക്കോസ് കുളത്തില്‍കരോട്ട് ചിക്കാഗോയില്‍ നിര്യാതനായി

ജോസ് കണിയാലി Published on 07 April, 2018
ലൂക്കോസ് കുളത്തില്‍കരോട്ട് ചിക്കാഗോയില്‍ നിര്യാതനായി
ചിക്കാഗോ: ലൂക്കോസ് കുളത്തില്‍കരോട്ട് (67) ചിക്കാഗോയില്‍ ഏപ്രില്‍ 6 ന് വെള്ളിയാഴ്ച നിര്യാതനായി. 
ഭാര്യ വത്സമ്മ കൈപ്പുഴ നരിച്ചിറയില്‍ കുടുംബാംഗമാണ്. കൈപ്പുഴ കുളത്തില്‍കരോട്ട് പരേതരായ അബ്രഹാമും മറിയക്കുട്ടിയുമാണ് മാതാപിതാക്കള്‍. മക്കള്‍: ദീപു (ഫ്‌ളോറിഡ), ജെയ്‌സണ്‍ (ന്യൂയോര്‍ക്ക്). മരുമക്കള്‍: മില്ലി പാലക്കുന്നേല്‍. കൊച്ചുമക്കള്‍: ലെയ്‌ലാനി, ലെവി. സഹോദരങ്ങള്‍: ജോര്‍ജ് കുളത്തില്‍കരോട്ട്, സിസ്റ്റര്‍ ജൂഡ് (വിസിറ്റേഷന്‍ കോണ്‍വെന്റ്), മത്തായി കുളത്തില്‍കരോട്ട്, നാന്‍സി ഏലൂര്‍.
ഏപ്രില്‍ 12ന് വ്യാഴാഴ്ച രാവിലെ 7 മണിമുതല്‍ 9 മണിവരെ മേവുഡ് സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഫൊറോനാപള്ളിയില്‍ പൊതുദര്‍ശനം നടക്കും. തുടര്‍ന്ന് പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കും ദിവ്യബലിക്കും ശേഷം ഹില്‍ സൈഡിലുള്ള ക്യൂന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.

ലൂക്കോസ് കുളത്തില്‍കരോട്ട് ചിക്കാഗോയില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക